palakkad local

ചെമ്മണാമ്പതി ചപ്പക്കാട്ടില്‍ വീണ്ടും കാട്ടാനയുടെ വിളയാട്ടം

കൊല്ലങ്കോട്: മുതലമട തെന്മലയോര പ്രദേശമായ ചെമ്മണാമ്പതി ചപ്പക്കാട് പ്രദേശങ്ങളില്‍ ഒരു മാസമായമായിട്ടും ജനവാസ മേഖലയിലെക്ക് ഇറങ്ങുന്ന കാട്ടാനയുടെ വിളയാട്ടം മൂലം ഭീതിയിലാണ് മലയോര പ്രദേശവാസികള്‍. പറമ്പിക്കുളം വനമേഖലയില്‍ നിന്നും ഇറങ്ങിയ കാട്ടാന ജനവാസ മേഖലയില്‍ ചക്ക മറ്റു ഫലങ്ങളും ഭക്ഷിച്ച് ചുറ്റി കറങ്ങുന്നതിനാല്‍ പുറത്തിറങ്ങാന്‍ ഭയപ്പാടിലാണ് ഇവിടെയുള്ളവര്‍.
കഴിഞ്ഞ ദിവസം മൊണ്ടിപതിയില്‍ കണ്ണാടി ജോസ് എന്ന കര്‍ഷകന്റെ സ്ഥലത്തും എത്തിയ മൂന്ന് ആനകളെ കൊല്ലങ്കോട് വനം വന്യജീവി വകുപ്പ് ഫോറസ്റ്റര്‍ സതീഷിന്റെ നേതൃത്വത്തില്‍ പടക്കം പൊടിച്ച് കാട്ടിലേക്ക് കയറ്റിയെങ്കിലും ഇന്നലെ രാത്രി രണ്ടരയോട് ചപ്പക്കാട് ഉസ്മാന്‍ വീടിനടത്തെത്തി കാലിത്തൊഴുത്തില്‍ വെച്ചതവിട് ആന എടുത്തതായി പറയുന്നു.ശ്രീധരന്‍ എന്നയാളുടെ സ്ഥലത്തും എത്തിയിരുന്നതായും വനംവകുപ്പിനു വിവരം നല്‍കിയതോടെ ഇന്നലെ രാത്രി വൈകിയും പ്രദേശങ്ങളില്‍ ്‌വര്‍ ക്യാംപ് ചെയ്തു. കാട്ടാനയുടെ ആക്രമണത്തില്‍ നിരവധി വീടുകളും വ്യാപക കൃഷി നാശവുമാണ് മലയോര മേഖലയില്‍ അനുഭവപ്പെടുന്നത്.
Next Story

RELATED STORIES

Share it