kozhikode local

ചെമ്പ്രയെ മാലിന്യമുക്തമാക്കാന്‍ നാടിനൊപ്പം പദ്ധതി

താമരശ്ശേരി: ഗ്രാമപ്പഞ്ചായത്തിലെ 14-ാംവാര്‍ഡ്  മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ മാലിന്യ നിര്‍മാര്‍ജ്ജന പരിപാടി നാടിനൊപ്പം പദ്ധതിക്ക് തുടക്കമായി. ചെമ്പ്ര സംഘവേദി കലാ സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ബഹുജന പങ്കാളിത്വത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം കാരാട്ട് റസാഖ് എംഎല്‍എ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ അഡ്വ. ഒ കെ അഞ്ജു അധ്യക്ഷതവഹിച്ചു. നാടിനൊപ്പം പദ്ധതിയുടെ ഭാഗമായി സൗജന്യമായി വിതരണംചെയ്യുന്ന തുണിസഞ്ചി സ്പോണ്‍സര്‍ ചെയ്ത റാഷി താമരശ്ശേരിക്കും ജൈവ നെല്‍കൃഷിയില്‍ മികവ് തെളിയിച്ച അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ക്കും ചടങ്ങില്‍ ഉപഹാരം നല്‍കി.
സിഡിഎസ്‌ചെയര്‍പേഴ്‌സണ്‍ സഫിയ കാരാട്ട്, ടി കെ ബൈജു, പി കെ മുഹമ്മദ്ഹാജി, പി ഗിരീഷ്—കുമാര്‍, കെ പി ശിവദാസന്‍, എ പി ഷാജി,  കണ്‍വീനര്‍ പി കെ രാധാകൃഷ്ണന്‍, സംഘവേദി സെക്രട്ടറി കെ പി ഹരിദാസന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it