kozhikode local

ചെമ്പുകടവ് സ്‌കൂളിലെ മദ്യക്കടത്ത്: അന്വേഷണ കമ്മീഷനെ നിയമിച്ചു

താമരശ്ശേരി: കോടഞ്ചേരി ചെമ്പുകടവ് ഗവ. യുപി സ്‌കൂള്‍ അധ്യാപകര്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചു മദ്യം കടത്തി എന്ന പ്രശ്‌നത്തില്‍  താമരശ്ശേരി ഡിഇഒ, എഇഒ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനെ നിയമിച്ചതായി കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ അധ്യാപകരടക്കമുള്ളവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ഡിഡി അറിയിച്ചു.
കോടഞ്ചേരിയില്‍ വിളിച്ചു ചേര്‍ത്ത  രാഷ്ട്രീയ നേതാക്കളുടെയും ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഡിഡി അന്വേഷണ കമ്മീഷനെപ്ര ക്യാപിച്ചത്. പിടിഎ പ്രസിഡന്റിനെ മാറ്റി വൈസ് പ്രസിഡന്റിനു ചുമത നല്‍കാനും ഡിഡി ഉത്തരവിട്ടു. സ്‌കൂളില്‍ നിന്നു വിനോദ യാത്ര പോയത് അധികൃതരില്‍ നിന്നു അനുമതി വാങ്ങാതെയാണെന്നും വാട്ടര്‍ തീം പാര്‍ക്ക് പോലുള്ള സ്ഥലങ്ങളില്‍ കുട്ടികളെ കൊണ്ടു പോവരുതെന്ന നിര്‍ദേശം അവഗണിച്ചതായുംഅദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമെ ഉത്തരവാദിത്വമില്ലാത്ത ആളെ പങ്കാളികളാക്കിയതായും  പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായി.
സ്‌കൂളിനെതിരേയും ജീവനക്കാര്‍ക്കെതിരേയും അറുപതോളം പരാതികളാണ് ലഭിച്ചത്. അവ അന്വേഷിച്ച ശേഷമെ നടപടിയെടുക്കുകയുള്ളു. തനിക്കെതിരേ സ്ത്രീ പീഡകനെന്ന തരത്തില്‍ ആരോപണം നടത്തിയതിനെതിരേ ഡിഡി സദസ്സില്‍ രൂക്ഷമായ ഭാഷയില്‍ മറുപടി പറഞ്ഞു. ചൈല്‍ഡ് ലൈനിനു കുട്ടികള്‍ കൊടുത്ത മൊഴിയില്‍ അധ്യാപകരുടെ പേര്‍ ഇല്ല. പ്യൂണിന്റെ പേരാണ് പരാമര്‍ശിച്ചതെന്നും ഡിഡി വ്യക്തമാക്കി. രണ്ട് മണിക്ക് കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം ഏറെ ഒച്ചപ്പാടിനും വാക്ക് തര്‍ക്കത്തിനും വേദിയായി. പലപ്പോഴും പോലിസിനു ഇടപെടേണ്ടി വന്നു.
ഡിഡിക്കെതിരേയും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. പിടിഎ കമ്മിറ്റിയിലെ അമിതമായ രാഷ്ട്രീയ വല്‍കരണമാണ് പലരും ഉന്നയിച്ചത്. ഇടത് അംഗങ്ങളും യുഡിഎഫ് അംഗങ്ങളും പലപ്പോഴും ഏറ്റുമുട്ടലിന്റെ വക്കോളം എത്തുകയും ചെയ്തു. നാലു മണിക്കൂറോളം എക്‌സൈസ് അധികൃതര്‍ വിദ്യാര്‍ഥികളടക്കമുള്ളവരെ തടഞ്ഞുവച്ചതിനാല്‍ അവര്‍ക്ക് മാനസികമായി തകര്‍ച്ച സംഭവച്ചതായും അവരെ കൗണ്‍സിലിങിനു വിധേയമാക്കണമെന്നും പലരും ആവശ്യപ്പെട്ടു.കുട്ടികളുടെ മാനസികാരോഗ്യം തകര്‍ന്നതായും യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു. തിങ്കളാഴ്ച അന്വേഷണ കമ്മീഷന്‍ സിറ്റിങ് നടക്കും.
Next Story

RELATED STORIES

Share it