ചെമ്പിരിക്ക ഖാസിയുടെ ദുരൂഹമരണംസിബിഐ ഹരജി സമര്‍പ്പിച്ചു

കൊച്ചി: കാസര്‍കോട് ചെമ്പിരിക്ക ഖാസിയുടെ ദുരൂഹമരണക്കേസില്‍ സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപോര്‍ട്ടിലെ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹരജി സമര്‍പ്പിച്ചു. സിബിഐ തിരുവനന്തപുരം ഡെപ്യൂട്ടി സൂപ്രണ്ട് കെ ജെ ഡാര്‍വിന്‍ ആണ് അന്തിമ റിപോര്‍ട്ടിലുള്ള തുടര്‍നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഖാസിയുടെ മരണം കൊലപാതകമാണോയെന്ന വസ്തുതകള്‍ കണ്ടെത്താനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് 2017 ജനുവരി 23ന് സിബിഐ അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഖാസിയുടെ മരണത്തെക്കുറിച്ച് മുഹമ്മദ് ത്വയിബ് ഹുദവി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ തുടര്‍നടപടി ആവശ്യപ്പെട്ടിരുന്നു. ഖാസിയുടെ മരണം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹുദവി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. ഫെബ്രുവരി ആറിനാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹരജിയില്‍ തുടരന്വേഷണം നടത്തുന്നതിനുള്ള ഉത്തരവിട്ടത്. തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള അന്തിമ റിപോര്‍ട്ടിലെ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it