ചെമ്പരിക്ക ഖാസി: അന്തിമ റിപോര്‍ട്ട് ജൂണ്‍ 29നകം സമര്‍പ്പിക്കണം

കൊച്ചി: ചെമ്പരിക്ക ഖാസി മരണപ്പെട്ട സംഭവത്തില്‍ കേസന്വേഷിച്ച് അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐക്ക് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജൂണ്‍ 29വരെ സമയം നല്‍കി. കേസില്‍ സിബിഐ ശാസ്ത്രീയ പരിശോധനകളെ അടിസ്ഥാനമാക്കി നടത്തിയ കണ്ടെത്തലുകളില്‍ അവ്യക്തതയുണ്ടെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചിരുന്നു. 2010 ഫെബ്രുവരി 15ന് ചെമ്പരിക്ക ഖാസിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ടപ്പോള്‍ ആരെങ്കിലും അദ്ദേഹത്തെ ആക്രമിച്ചതായി തെളിവില്ലെന്നും ആത്മഹത്യയാവാമെന്നുമുള്ള സിബിഐ റിപോര്‍ട്ടിനെതിരേ മകന്‍ മുഹമ്മദ് ഷാഫി കോടതിയെ സമീപിച്ചിരുന്നു.
Next Story

RELATED STORIES

Share it