ചെമ്പരിക്ക ഖാസിയുടെ മരണം: മകന്റെ ഹരജിയില്‍ ഒമ്പതിന് വിധിപറയും

കൊച്ചി: കാസര്‍കോട് ചെമ്പരിക്ക ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായിരുന്ന സി എം അബ്ദുല്ല മൗലവി (77)യുടെ മരണം ആത്മഹത്യയാണെന്ന സിബിഐ നിലപാടിനെതിരേ മകന്‍ സി എ മുഹമ്മദ് ഷാഫി സമര്‍പ്പിച്ച ഹരജിയില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വാദം പൂര്‍ത്തിയാക്കി. കേസന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐയുടെ അപേക്ഷയില്‍ ഒമ്പതിനു കോടതി വിധി പറയും. ഖാസിയുടെ മരണം ആത്മഹത്യയാണെന്നു സ്ഥാപിക്കാന്‍ സിബിഐ മുന്നോട്ടുവയ്ക്കുന്ന നിഗമനങ്ങള്‍ അശാസ്ത്രീയമാണെന്ന വാദമാണ് ബന്ധുക്കള്‍ നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ എസ്പി നന്ദകുമാര്‍ നായരുടെ നിലപാടുകളെ ചോദ്യംചെയ്യുന്ന ഹരജിയില്‍ അന്വേഷണത്തിനായി പ്രാപ്തരായ ഉദ്യോ—ഗസ്ഥരെ നിയോഗിച്ചാല്‍ സത്യം പുറത്തുവരുമെന്നും മകന്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it