Flash News

ചെമ്പടയ്്ക്ക് റോമ പരീക്ഷ; ചാംപ്യന്‍സ് ലീഗില്‍ തീപ്പൊരി പോരാട്ടം

ചെമ്പടയ്്ക്ക് റോമ പരീക്ഷ; ചാംപ്യന്‍സ് ലീഗില്‍ തീപ്പൊരി പോരാട്ടം
X



ലിവര്‍പൂള്‍ ഃ റോമ (രാത്രി 12.15, സോണി ടെന്‍ 2)

ആന്‍ഫീല്‍ഡ്: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ആദ്യ പാദ സെമിയില്‍ പ്രീമിയര്‍ ലീഗ് കരുത്തന്‍മാരായ ലിവര്‍പൂളും ഇറ്റാലിയന്‍ വമ്പന്‍മാരായ എഎസ് റോമയും നേര്‍ക്കുനേര്‍. ഇരു ടീമുകളും മികച്ച ഫോമില്‍ പന്ത് തട്ടുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്നത് പ്രവചനാതീതമാണ്. ലിവര്‍പൂളിന്റെ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡിലാണ് മല്‍സരം നടക്കുന്നത്.  മുഹമ്മദ് സലാഹ് എന്ന വിശ്വസ്തനായ സ്‌ട്രൈക്കറുടെ കളി മികവിലാണ് ലിവര്‍പൂളിന്റെ പ്രതീക്ഷ. പ്രീമിയര്‍ ലീഗില്‍ റെക്കോഡ് ഗോള്‍വേട്ട നടത്തുന്ന സലാഹിന്റെ കളിമികവ് ചാംപ്യന്‍സ് ലീഗിലും ആവര്‍ത്തിച്ചാല്‍ ലിവര്‍പൂളിന് കിരീടനേട്ടത്തിലേക്കെത്താം. അവസാനം കളിച്ച അഞ്ച് മല്‍സരത്തില്‍ ഒരു മല്‍സരത്തില്‍ പോലും ലിവര്‍പൂള്‍ തോല്‍വി അറിഞ്ഞിട്ടില്ല. മൂന്ന് മല്‍സരത്തില്‍ വിജയിച്ചപ്പോള്‍ രണ്ട് മല്‍സരം സമനിലയിലും കലാശിച്ചു. ക്വാര്‍ട്ടറില്‍ ഇരു പാദങ്ങളിലുമായി മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയാണ് ലിവര്‍പൂള്‍ സെമി ഫൈനലില്‍ സീറ്റ് നേടിയത്. സിറ്റിയെ സ്വന്തം തട്ടകത്തില്‍ 3-0നും എവേ മല്‍സരത്തില്‍ 2-1നുമാണ് ലിവര്‍പൂള്‍ കീഴടക്കിയത്. ലിവര്‍പൂളിന്റെ ചാംപ്യന്‍സ് ലീഗിലെ ഗോള്‍ വേട്ടക്കാരില്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് മുന്നിട്ട് നില്‍ക്കുന്നത്. എട്ട് ഗോളുകളും അഞ്ച് അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം. സലാഹിന് എട്ട് ഗോളും രണ്ട് അസിസ്റ്റുമാണുള്ളത്. സാദിയോ മാനെ ഏഴ് ഗോളും നേടിയിട്ടുണ്ട്. റോമയും കരുത്തന്‍മാരുടെ നിരയാണ്. സ്പാനിഷ് ചാംപ്യന്‍മാരായ ബാഴ്‌സലോണയെ അട്ടിമറിച്ചാണ് റോമയുടെ സെമി പ്രവേശനം. എഡിന്‍ ഡിസീക്കോയുടെ കളി മികവിലാണ്് റോമ ഉറ്റുനോക്കുന്നത്. ആറ് ഗോളുകളാണ് ഡിസീക്കോ ഈ സീസണില്‍ സ്വന്തമാക്കിയത്.
Next Story

RELATED STORIES

Share it