Cricket

ചെന്നൈ സൂപ്പര്‍; അവസാന ഓവറില്‍ വിജയ ലക്ഷ്യം മറികടന്നു

ചെന്നൈ സൂപ്പര്‍; അവസാന ഓവറില്‍ വിജയ ലക്ഷ്യം മറികടന്നു
X


ചെന്നൈ: ബാറ്റിങ് വെടിക്കെട്ട് കണ്ട മല്‍സരത്തില്‍ ചെന്നൈക്ക് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ പടുത്തുയര്‍ത്തിയ 202 റണ്‍സിനെ 19.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി ചെന്നൈ മറികടക്കുകയായിരുന്നു. അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത സാം ബില്ലിങ്‌സിന്റെ ( 56) ബാറ്റിങാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്. ഡ്വെയ്ന്‍ ബ്രാവോ ( 5 പന്തില്‍ 11) രവീന്ദ്ര ജഡേജ (7 പന്തില്‍ 11), ഷെയ്ന്‍ വാട്‌സണ്‍ (19 പന്തില്‍ 42) അമ്പാട്ടി റായിഡു (26 പന്തില്‍ 39) എന്നിവരും ചെന്നൈ നിരയില്‍ തിളങ്ങി.
നേരത്തെ റസലിന്റെ അപരാജിത (88*) അര്‍ധ സെഞ്ച്വറിക്കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് കൊല്‍ക്കത്ത അടിച്ചെടുത്തത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തും മുമ്പേ ഓപണര്‍മാരെ നഷ്ടമായി. സുനില്‍ നരെയ്‌നെ (12) ഹര്‍ഭജന്‍ മടക്കിയപ്പോള്‍ ക്രിസ് ലിന്നിനെ (22) രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത റോബിന്‍ ഉത്തപ്പ (29) സുരേഷ് റെയ്‌നയുടെ തകര്‍പ്പന്‍ ഫീല്‍ഡിങിന് മുന്നില്‍ റണ്ണൗട്ടായി മടങ്ങി. നിധീഷ് റാണയും (16) നിരാശപ്പെടുത്തിയതോടെ കൊല്‍ക്കത്ത വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ടെങ്കിലും ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദിനേഷ് കാര്‍ത്തിക് (26) റസല്‍ കൂട്ടുകെട്ട് കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 76 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. പിന്നീട് കാര്‍ത്തികിനെ വാട്‌സണ്‍ പുറത്താക്കിയെങ്കിലും ഒരു വശത്ത് തല്ലിത്തകര്‍ത്ത വാട്‌സണ്‍ കൊല്‍ക്കത്തയുടെ സ്‌കോര്‍ബോര്‍ഡിനെ 200 കടത്തുകയായിരുന്നു. 36 പന്തില്‍ 11 സിക്‌സും ഒരു ഫോറുമാണ് റസലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.ചെന്നൈക്ക് വേണ്ടി ഷെയ്ന്‍ വാട്‌സണ്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹര്‍ഭജന്‍ സിങ്, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും അക്കൗണ്ടിലാക്കി.
Next Story

RELATED STORIES

Share it