Sports

ചെന്നൈ വിജയവഴിയില്‍ തിരിച്ചെത്തി

ചെന്നൈ: ശക്തരായ പൂനെ സിറ്റിയെ വീഴ്ത്തി ചെന്നൈയ്ന്‍ എഫ്‌സി ഐഎസ്എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി. ഇന്നലെ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് പൂനെയെ ചെന്നൈ പരാജയപ്പെടുത്തിയത്.
ഫ്രാന്‍സ് ഡിഫന്‍ഡര്‍ ബെര്‍ണാണ്ട് മെന്‍ഡി (34ാം മിനിറ്റ്), കൊളംബിയന്‍ സ്‌ട്രൈക്കര്‍ സ്റ്റീവന്‍ മെന്‍ഡോസ (48) എന്നിവരാണ് സ്വന്തം തട്ടകത്തില്‍ ചെന്നൈക്കു വേണ്ടി ലക്ഷ്യംകണ്ടത്. ആറു മല്‍സരങ്ങളില്‍ നിന്ന് ആറു ഗോളുകളുമായി മെന്‍ഡോസ ഗോള്‍വേട്ടയില്‍ മുന്നേറുകയാണ്.
എന്നാല്‍, മെന്‍ഡിയുടെ കന്നി ഐഎസ്എല്‍ ഗോളായിരുന്നു ഇന്നലത്തേത്. പൂനെയുടെ ആശ്വാസ ഗോള്‍ 75ാം മിനിറ്റില്‍ നൈജീരിയന്‍ സ്‌ട്രൈക്കര്‍ കാലു ഉച്ചയുടെ വകയായിരുന്നു.
ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്ക് മുന്നേറിയപ്പോള്‍ പൂനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എഫ്‌സി ഗോവയാണ് ഒന്നാമത്.
Next Story

RELATED STORIES

Share it