ചെന്നൈ പ്രളയം: കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും

തിരുവനന്തപുരം: ചെന്നൈ നഗരത്തിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
ചെന്നൈയില്‍നിന്ന് ഓരോ മണിക്കൂര്‍ ഇടവിട്ട് തൃശൂരിലേക്കും തിരുവനന്തപുരത്തേക്കും ബസ് സര്‍വീസ് നടത്തും. സൗകര്യം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ തമിഴ്‌നാട് സ്‌റ്റേറ്റ് എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ കോയംബേഡ് സിഎംസി ബസ് സ്റ്റാന്‍ഡിലെ നാല്, അഞ്ച് ബേകളിലാണ് എത്തേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെന്നൈയില്‍ ക്യാംപ് ചെയ്യുന്ന കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുമായും തൃശൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോകളുമായും ബന്ധപ്പെടാവുന്നതാണ്.
കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം കണ്‍ട്രോള്‍ റൂമില്‍നിന്നും വിവരങ്ങള്‍ ലഭിക്കും. യാത്രക്കാരുടെ എണ്ണമനുസരിച്ച് സര്‍വീസുകളുടെ എണ്ണം കൂട്ടുമെന്നും മന്ത്രി പറഞ്ഞു.
ഫോണ്‍: 9444186238, 044 28293020. മറ്റ് നമ്പറുകള്‍: തിരുവനന്തപുരം ഡിടിഒ: 9495099902, തൃശൂര്‍ ഡിടിഒ: 9495099909, പാലക്കാട് ഡിടിഒ: 9495099910. കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടര്‍ ചെന്നൈ: 9495099910.
Next Story

RELATED STORIES

Share it