ചെന്നൈ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ചെന്നൈയില്‍ വീണ്ടും മഴ ശക്തമാവുകയും സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ തടസ്സം നേരിടുകയും ചെയ്തതോടെ കേരളത്തില്‍നിന്നു ചെന്നൈയിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ശനിയാഴ്ച അര്‍ധരാത്രിയോടെ ചെന്നൈ സെന്‍ട്രല്‍, എഗ്മൂര്‍ സ്‌റ്റേഷനുകളില്‍നിന്ന് ട്രെയിനുകള്‍ പുറപ്പെട്ടിരുന്നു. സര്‍വീസുകള്‍ നടത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് ഞായറാഴ്ച പുറപ്പെടേണ്ട ട്രെയിനുകളും റദ്ദാക്കുകയായിരുന്നു. തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ മെയില്‍, തിരുവനന്തപുരം- ചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസ്, ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ്, ഗുരുവായൂര്‍-ചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസ്, നാഗര്‍കോവില്‍- ചെന്നൈ സെന്‍ട്രല്‍ വീക്കിലി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
Next Story

RELATED STORIES

Share it