Cricket

ചെന്നൈ കൂട്ടത്തെ പറപറപ്പിക്കാന്‍ കൊല്‍ക്കത്തന്‍ പട; ഇന്ന് തീപാറും

ചെന്നൈ കൂട്ടത്തെ പറപറപ്പിക്കാന്‍ കൊല്‍ക്കത്തന്‍ പട; ഇന്ന് തീപാറും
X

ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആവേശ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കു നേര്‍. ഉദ്ഘാടന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ കളത്തിലിറങ്ങുന്നത്. ആദ്യ മല്‍സരത്തിലെ സൂപ്പര്‍ ഹീറോ ഡ്വെയ്ന്‍ ബ്രാവോയുടെ ഓള്‍ റൗണ്ട് പ്രകടനത്തിലാണ് ചെന്നൈയുടെ പ്രതീക്ഷ. പരിക്കേറ്റ കേദാര്‍ ജാദവ് പിന്‍മാറിയത് ചെന്നൈയ്ക്ക് തിരിച്ചടി തന്നെയാണ്.
അതേ സമയം ദിനേഷ് കാര്‍ത്തികിന്റെ നായകത്വത്തിന് കീഴില്‍ അണിനിരക്കുന്ന കൊല്‍ക്കത്തയുടെ പ്രതീക്ഷ സുനില്‍ നരെയന്റെയും ക്രിസ് ലിന്നിന്റെയും വെടിക്കെട്ട് പ്രകടനത്തോടൊപ്പം മധ്യനിരയില്‍ തല്ലിത്തകര്‍ക്കുന്ന ആന്‍ഡ്രേ റസലുകൂടി ചേരുമ്പോള്‍ കൊല്‍ക്കത്തയ്ക്ക് കരുത്ത് ഇരട്ടിക്കും. ആദ്യ മല്‍സരത്തില്‍ ബംഗളൂരുവിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്തയുടെ വരവ്. ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ രാത്രി 8 മണി മുതലാണ് മല്‍സരം.
Next Story

RELATED STORIES

Share it