ചെന്നൈ കടന്ന് ഗോവ തലപ്പത്ത്

ചെന്നൈ: ഐഎസ്എല്ലില്‍ ഇ ന്നലെ നടന്ന എട്ടാം റൗണ്ട് മല്‍സരത്തില്‍ എഫ്‌സി ഗോവയ്ക്കു ജയം. ചെന്നൈയ്ന്‍ എഫ്‌സിയെ അവരുടെ മൈതാനത്ത് 2-0നാണ് ഗോവ തകര്‍ത്തത്. തുല്യശക്തികള്‍ തമ്മിലുള്ള മാറ്റുരയ്ക്കലില്‍ 64ാം മിനിറ്റില്‍ ലിയൊനാര്‍ഡോ മൗറയുടെ ഗോളില്‍ മുന്നിലെത്തിയ ഗോവ 78ാം മിനിറ്റില്‍ ജൊനാതന്‍ ലൂക്കയുടെ ഗോളില്‍ വിജയമുറപ്പിക്കുകയായിരുന്നു. രണ്ടു ഗോളും പെനല്‍റ്റിയില്‍ നിന്നായിരുന്നു.
റാഫേല്‍ കൊയെലോയെ ചെന്നൈ ഡിഫന്‍ഡര്‍ ബെര്‍നാര്‍ഡ് മെന്‍ഡി ബോക്‌സിനുള്ളി ല്‍ വീഴ്ത്തിയതിനെത്തുടര്‍ന്നായിരുന്നു ആദ്യ പെനല്‍റ്റി. എന്നാല്‍ ചെന്നൈ ഡിഫന്‍ഡര്‍ മെഹ്‌റാജുദീന്‍ വാഡു ബോക്‌സിനുള്ളില്‍ വച്ച് പന്ത് കൈകൊണ്ടു തടുത്തതിനായിരുന്നു രണ്ടാമത്തെ പെനല്‍റ്റി.
മല്‍സരത്തില്‍ ചെന്നൈയ്ക്കായിരുന്നു നേരിയ മുന്‍തൂക്കമെങ്കിലും ഗോവയും പൊരുതിക്കളിച്ചു. കളിയുടെ ആദ്യ 10 മിനിറ്റോളം ചെന്നൈ കളം അടക്കിവാണെങ്കിലും ഗോവ പതിയെ മല്‍സരത്തിലേക്കു തിരിച്ചുവരികയായിരുന്നു.
ഈ വിജയത്തോടെ ഗോവ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കുയര്‍ന്നു.14 പോയിന്റുള്ള ഗോവ പൂനെ സിറ്റിയെ (13 പോയിന്റ്) പിന്തള്ളുകയായിരുന്നു. അതേസമയം, 10 പോയിന്റോടെ ചെന്നൈ നാലാംസ്ഥാനത്തു തുടരുകയാണ്.
Next Story

RELATED STORIES

Share it