Flash News

ചെന്നൈയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു, അന്നവും വെള്ളവുമില്ലാതെ ആയിരങ്ങള്‍

ചെന്നൈ :  കനത്ത മഴയെത്തുടര്‍ന്ന്് ദുരിതമനുഭവിക്കുന്ന ചെന്നൈയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മഴ അല്‍പം ശമിച്ചിട്ടുണ്ടെങ്കിലും അണക്കെട്ടുകള്‍ തുറന്നുവിട്ടതിനെത്തുടര്‍ന്ന് വെള്ളത്തിനടിയിലായ പ്രദേശങ്ങളില്‍ ആളുകള്‍ ഇപ്പോഴും വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്.

7000ലേറെപ്പേരെ ഇതിനകം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ വിടുകളുടെ ടെറസുകളിലും മറ്റും ആയിരങ്ങള്‍ ഇപ്പോഴും ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി കാത്തിരിക്കുകയാണെന്നാണ് റിപോര്‍ടുകള്‍. ഇവര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുകയും കഴിയുന്നത്ര പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക്് മാറ്റുകയുമാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും ചെയ്തുകൊണ്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it