Flash News

ചെന്നൈയില്‍ കുടുങ്ങിയ യാത്രക്കാരെ മാറ്റാന്‍ 7 അടിയന്തര വിമാനങ്ങള്‍ ഏര്‍പ്പെടുത്തി

ചെന്നൈ:  ചെന്നൈ വിമാനത്താവളത്തില്‍ കുടുങ്ങിയ വിദേശികളടക്കമുള്ള യാത്രക്കാരെ മാറ്റാനായി കേന്ദ്ര വ്യോമയാന മന്ത്രാലയം 7 അടിയന്തിര വിമാനങ്ങള്‍ ഏര്‍പ്പെടുത്തി. വിമാനത്താവളത്തില്‍ ഭക്ഷണവും കുടിവെള്ളവും പോലും ലഭിക്കാതെ കുടുങ്ങിയ ആയിരത്തോളം യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. ബാക്കിയുള്ള 150 യാത്രക്കാരെ ഇന്ന് ഉച്ചക്ക് മുമ്പായി മാറ്റും.
ഏതാനും യാത്രക്കാര്‍ റോഡ് വഴി ബംഗ്ലുരുവിലേക്ക് പോയി. ബാക്കിയുള്ളവരെ ഇന്നും നാളെയുമായി ആര്‍ക്കോണം രാജാജി നാവിക വിമാനത്താവളം വഴി ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ആര്‍ക്കോണം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും നാവിക വിമാനത്താവളത്തിലേക്ക് യാത്രക്കാരെ എത്തിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രത്യേക ഗതാഗത സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നും നാളെയുമായിട്ടായിരിക്കും  പ്രത്യേക വിമാനങ്ങള്‍ പുറപ്പെടുക. ചെറിയ വിമാനങ്ങള്‍ ആയതിനാല്‍ കാബിന്‍ ലഗേജ് മാത്രം കൊണ്ട് പോകാനാണ് യാത്രക്കാരെ അനുവദിക്കുക.  കൊച്ചിയില്‍ നിന്നും 9.45 ന് എത്തുന്ന സ്‌പൈസ് ജെറ്റ് വിമാനം 11.15 ബംഗ്ലുരുവിലേക്ക് പോകും. വൈകിട്ട് 3 മണിക്ക്്് കൊച്ചിയില്‍ നിന്ന് എത്തുന്ന സ്‌പൈസ് ജെറ്റ് വിമാനം 4.30 ന് ബംഗ്ലുരുവിലേക്ക് പോകും. രാവിലെ 11.30 ന് ഹൈദരാബാദില്‍ നിന്നും വരുന്ന ഇന്‍ഡിഗോ വിമാനം ഉച്ചക്ക് 1 മണിക്ക് ബംഗ്ലൂരുവിലേക്ക് പോകും. അവിടെ നിന്നും വൈകിട്ട് 4.45 തിരിച്ചെത്തുന്ന ഇതേ വിമാനം വൈകിട്ട് 6.15 ന് ഡല്‍ഹിയിലേക്ക് പറക്കും. ഉച്ചക്ക് 1.15 ന്്്് ഹൈദരാബാദില്‍ നിന്നും എത്തുന്ന എയര്‍ ഇന്ത്യ 2.45 ന് അങ്ങോട്ട് തന്നെ തിരിച്ച് പറക്കും. അവിടെ നിന്നും അതേ വിമാനം 630 ചെന്നൈയിലെത്തുകയും അവിടെ നിന്നും രാത്രി 7.45 ന് ബംഗ്ലുരുവിലേക്ക് പറക്കും.
Next Story

RELATED STORIES

Share it