Kottayam Local

ചെന്നൈയിലേക്ക് സഹായവുമായി കെഎസ്ആര്‍ടിസി ബസ് പുറപ്പെട്ടു

കോട്ടയം: ചെന്നൈയില്‍ പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് സഹായവുമായി കോട്ടയം ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് പുറപ്പെട്ടു. ഡിപ്പോയ്ക്കു ലഭിച്ച പുതിയ ബസ് തന്നെയാണ് ഇതിനു വേണ്ടി ഉപയോഗിച്ചത്.
ഡിപ്പോയിലെ ജീവനക്കാര്‍, ഫേസ്ബുക്ക് കൂട്ടായ്മ, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി സുമനസ്സുകളുടെ സഹായത്താല്‍ ലഭിച്ച ഭക്ഷണ വസ്തുകളും മറ്റു അത്യാവശ്യ സാധനങ്ങളുമായാണു കോട്ടയം ഡിപ്പോയില്‍ നിന്ന് ബസ് പുറപ്പെട്ടത്. ചെന്നൈയില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ വേണ്ടി കേരള സര്‍ക്കാര്‍ സൗജന്യമായാണു കെഎസ്ആര്‍ടിസി ബസ്സുകള്‍ വിട്ടു നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കോട്ടയത്ത് നിന്ന് പുറപ്പെട്ട ബസ്സിലാണ് ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പടെയുള്ള സഹായങ്ങള്‍ അയച്ചത്. ദുരന്തം ഉണ്ടാവുമ്പോള്‍ എല്ലാവരും ആദ്യഘട്ടങ്ങളില്‍ സഹായ ഹസ്തവുമായി എത്തുന്ന പ്രവണത പതിവ് കാഴ്ചയാണ്. എന്നാല്‍ ഇതിനു ശേഷം ഒരു സഹായും ആരില്‍ നിന്നും ലഭിക്കാറില്ല. ഇതിനു വിപരീതമായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഫേസ്ബുക്ക് കൂട്ടായമ ഭാരവാഹികള്‍ പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ സതീഷ് ബസ്സിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ ഗോപകുമാര്‍, ഡിടിഒ ഷാജി, ഫേസ്ബുക്ക് കൂട്ടായ്മയിലെ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it