Flash News

ചെന്നൈയിനെ ഡല്‍ഹി സമനിലയില്‍ തളച്ചു

ചെന്നൈയിനെ ഡല്‍ഹി സമനിലയില്‍ തളച്ചു
X



ന്യൂഡല്‍ഹി: ഇന്നലെ നടന്ന രണ്ടാം മല്‍സരത്തില്‍ ചെന്നൈയിനെ ഡല്‍ഹി ഡൈനാമോസ് 1-1 സമനിലയില്‍ തളച്ചു. ഡല്‍ഹിയുടെ തട്ടകത്തില്‍ നടന്ന മല്‍സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായാണ് അവസാനിച്ചത്. രണ്ടാം പകുതിയുടെ 59ാം മിനിറ്റില്‍ പെനല്‍റ്റിയെ ലക്ഷ്യത്തിലെത്തിച്ച് കാലു ഊച്ചിയാണ് ഡല്‍ഹിയുടെ അക്കൗണ്ട് തുറന്നത്. പിന്നീട് ഡല്‍ഹി ശക്തമായ പ്രതിരോധം തീര്‍ത്തെങ്കിലും 81ാം മിനിറ്റില്‍ മെയില്‍സണ്ണിലൂടെ ചെന്നൈയിന്‍ സമനിലപിടിക്കുകയായിരുന്നു. നിലവിലെ പട്ടികയില്‍ ചെന്നൈയിന്‍ നാലാം സ്ഥാനത്തും ഡല്‍ഹി 10ാം സ്ഥാനത്തുമാണ്.
Next Story

RELATED STORIES

Share it