ചെന്നിത്തല ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവായി തിരഞ്ഞെടുക്കപ്പെട്ട രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്ക് ഡല്‍ഹിയിലെത്തി. നാളെ വൈകീട്ട് വരെ വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുലിനെയും സന്ദര്‍ശിക്കും. എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോവുന്നതിനുള്ള നിര്‍ദേശമായിരിക്കും ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാവുക. നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ട്ബാങ്ക് യുഡിഎഫിനെ കൈയൊഴിഞ്ഞതോടെ ഈ വിഭാഗത്തിന്റെ വിശ്വാസം ആര്‍ജിച്ചെടുക്കുക എന്നതുതന്നെയായിരിക്കും രമേശിന്റെ മുന്നിലുള്ള പ്രധാന കടമ്പ.
Next Story

RELATED STORIES

Share it