ചെന്നിത്തലയ്ക്ക് എതിരേ നികേഷിന്റെ വക്കീല്‍ നോട്ടീസ്

കണ്ണൂര്‍: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരേ അഴീക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി നികേഷ്‌കുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചു. നികേഷ്‌കുമാര്‍ 52 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് എന്ന പരാമര്‍ശത്തിനെതിരേയാണ് നോട്ടീസ്. പരാമര്‍ശിക്കപ്പെട്ട കേസുകളിലൊന്നിലും വ്യക്തിപരമായി നികേഷിന് ബാധ്യതയില്ലെന്ന് അറിഞ്ഞിട്ടും ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് നോട്ടീസിലുള്ളത്. കമ്പനി നിയമപ്രകാരമുള്ള കേസുകളാണ് നിലനില്‍ക്കുന്നത്. ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി എന്ന നിലയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ഉണ്ടായ കേസുകളാണിവ. ഇവ നിയമപ്രകാരം ഒത്തുതീര്‍ക്കാന്‍ കഴിയുന്നവയാണ്. അപമാനിക്കാനും വോട്ടര്‍മാരെ അന്യായമായി സ്വാധീനിക്കാനും സ്വതന്ത്രമായ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുമാണ് ചെന്നിത്തല ശ്രമിക്കുന്നതെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
Next Story

RELATED STORIES

Share it