Flash News

ചെന്നിത്തലയ്ക്കും ശിവകുമാറിനും പണം നല്‍കിയിട്ടുണ്ടെന്ന് ബിജു രമേശ്

ചെന്നിത്തലയ്ക്കും ശിവകുമാറിനും പണം നല്‍കിയിട്ടുണ്ടെന്ന് ബിജു രമേശ്
X
biju-remeshതിരുവനന്തപുരം : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ആരോഗ്യമന്ത്രി വി എസ് ശിവകുമാറിനും താന്‍ പണം നല്‍കിയിട്ടുണ്ടെന്ന് ബാറുടമ ബിജു രമേശ്. കെപിസിസി പ്രസിഡന്റായിരിക്കേ ബാറുകള്‍ തുറക്കാന്‍ചെന്നിത്തലയ്ക്ക് 2 കോടി നല്‍കിയിട്ടുണ്ടെന്നാണ് ബിജു അവകാശപ്പെട്ടത്. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പിന് മുന്‍പ് മന്ത്രി ശിവകുമാറിന് 25 ലക്ഷം നല്‍കിയെന്നും ബിജു ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു. രശീതൊന്നും നല്‍കാതെയാണ് ഈ പണം കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രശീത് നല്‍കാതെ കെപിസിസി പണം സ്വീകരിച്ചിട്ടില്ലെന്ന്  ചെന്നിത്തല പ്രതികരിച്ചു. ബിജുവിന്റെ ആരോപണം തെറ്റാണെന്നും കെപിസിസിയ്ക്ക്് ലഭിക്കുന്ന പണത്തിന്റെ കണക്ക് വര്‍ഷാവര്‍ഷം ഓഡിറ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it