kozhikode local

ചെത്തുക്കടവില്‍ ഇതരസംസ്ഥാന തൊഴിലാളികളെ ഒഴിപ്പിച്ചു

കുന്ദമംഗലം: ചെത്തുക്കടവ് പിലാശ്ശേരി റോഡില്‍ അംഗന്‍വാടിക്ക് സമീപം കിണറുകളില്‍ കക്കൂസ് മാലിന്യം പരന്നൊഴുകിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫഌറ്റില്‍ താമസിച്ചിരുന്ന അന്യസംസ്ഥാനതൊഴിലാളികളെ ഒഴിപ്പിച്ചു. ഗെയില്‍ പണിക്കെത്തിയ തൊഴിലാളികളെയാണ് നാട്ടുകാര്‍ ഇന്നലെ രാവിലെ ഒഴിപ്പിച്ചത്.
24 മുറികളുള്ള ഫഌറ്റില്‍ രണ്ടു മാസം മുമ്പാണ് 200ഓളം വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ താമസം തുടങ്ങിയത്. സമീപത്തെ അഞ്ചിലധികം കിണറുകളില്‍ വെളുത്ത പാട പൊന്തി ദുര്‍ഗന്ധം തുടങ്ങിയിട്ടുണ്ട്. കിണറുകളില്‍ കൊതുകുകള്‍ നിറഞ്ഞിരിക്കുകയാണ്. കൊതുകുകള്‍ നിറഞ്ഞതോടെ തല്‍ക്കാലം കിണര്‍ മൂടിയിട്ടിരിക്കുകയാണ്. ഫഌറ്റിന് സമീപം താമസിക്കുന്ന വെളുത്തേടത്ത് രാഘവന്റെ മകന്‍ ശ്രീകാന്തിന് ശരീരത്തില്‍ ചൊറിച്ചില്‍ തുടങ്ങിയപ്പോള്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തിയപ്പോഴാണ് വെള്ളത്തിന്റെ അലര്‍ജിയാണെന്ന് മനസ്സിലായത്. ഇതേതുടര്‍ന്ന് കിണറ്റിലെ വെള്ളം പരിശോധിച്ചപ്പോള്‍ ബാക്ടീരിയയുടെ അളവ് 4800 ആണെന്ന് കണ്ടെത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫഌറ്റ് അടച്ചുപൂട്ടാന്‍ വെള്ളിയാഴ്ച ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ്— മെമ്മോ നല്‍കിയിരുന്നെങ്കിലും ഫഌറ്റ് അടക്കാതിരുന്നത്‌കൊണ്ട് ഇന്നലെ രാവിലെ നാട്ടുകാര്‍ വന്ന് തൊഴിലാളികളെ ഒഴിപ്പിക്കുകയായിരുന്നു. കേടായ കിണറുകളില്‍ ഇനി ശുദ്ധജലം ലഭ്യമാക്കണമെങ്കില്‍ കിണറുകള്‍ വൃത്തിയാക്കണം. കിണറുകള്‍ ശുദ്ധീകരിച്ചാല്‍ തന്നെ രണ്ടര വര്‍ഷം വരെ ഈ വെള്ളം ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. കിണറുകള്‍ മലിനപ്പെട്ടവര്‍ക്ക് കുടിവെള്ളം എത്തിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജനകീയ കമ്മറ്റി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.
ജനകീയ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. വാര്‍ഡ്— മെമ്പര്‍ ലീന വാസുദേവ് അധ്യക്ഷത വഹിച്ചു. ജനകീയ കമ്മറ്റി ചെയര്‍മാന്‍ മനോജ്— കൊളേരി, കണ്‍വീനര്‍ സുധീഷ്— കുന്ദമംഗലം, മറുവാട്ട് മാധവന്‍, കൈരളി റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് പി പി ഷാജു, സത്യന്‍, ധനീഷ് ലാല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it