ernakulam local

ചെട്ടിക്കാട് വിശുദ്ധ അന്തോണിസിന്റെ ഊട്ടു തിരുനാള്‍

പറവൂര്‍: കിഴക്കിന്റെ പാദുവയെന്ന പേരില്‍ പ്രസിദ്ധമായ ചെട്ടിക്കാടു ക്രൈസ്തവ തീര്‍ഥാടന കേന്ദ്രത്തിലെ വിശുദ്ധ അന്തോണിസിന്റ ഊട്ടു തിരുനാളിന് നാളെ കൊടിയേറും. 8 നാണ് ഊട്ടു തിരുനാള്‍. നാളെ രാവിലെ 6.15 നും 8 നും ദിവ്യബലി, നൊവേന, ആരാധന ചടങ്ങുകള്‍ക്കു ഫാ. നെല്‍സണ്‍ ജോബ് കാര്‍മികതാവും. രാവിലെ 10ന് പള്ളിയിലെത്തുന്ന അഭിവന്ദ്യ പിതാവ് മോസ്റ്റ് റവ.ഡോ.ഫ്രാന്‍സിസ് കല്ലറക്കലിന് ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കും. തുടര്‍ന്നു നടക്കുന്ന കൊടിയേറ്റ ചടങ്ങിനും പൊന്തിഫിക്കല്‍ ദിവ്യബലിക്കും പിതാവു മുഖ്യകാര്‍മികനാവും. രാത്രിയില്‍ ചാനല്‍ താരങ്ങള്‍ അവതരിപ്പിക്കുന്ന മെഗാഷോ നടക്കും. .
ചെട്ടിക്കാട് ദേവാലയത്തില്‍ നൊവേന ആരംഭിച്ചിട്ടു ഈ കൊല്ലം 40 വര്‍ഷം തികയുകയാണ്. റൂബി ജൂബിലിയായതിനാല്‍ നാലു പാവപ്പെട്ട കുടുംബങ്ങള്‍ക്കു വീടു നിര്‍മിച്ചു നല്‍കുന്നു. ഈ വീടുകളുടെ താക്കോല്‍ദാനം മേയ് 6 ന് നടക്കുന്ന റൂബി ജൂബിലി പൊതു സമ്മേളനത്തില്‍ വി ഡി സതീശന്‍ എംഎല്‍എ നിര്‍വഹിയ്ക്കുമെന്നു പള്ളിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പള്ളിക്കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.
8 ന് നടക്കുന്ന ഊട്ടു തിരുനാള്‍ ചടങ്ങുകള്‍ക്കും ഊട്ടു സദ്യ ആശീര്‍വാദകര്‍മവും കോഴിക്കോട് രൂപത മെത്രാന്‍ റൈറ്റ് റവ.ഡോ.വര്‍ഗീസ് ചക്കാലക്കല്‍ നിര്‍വഹിക്കും. ഊട്ടു സദ്യയില്‍ 2 ലക്ഷം ഭക്തജനങ്ങള്‍ പങ്കെടുക്കും. പാവറട്ടി വിജയന്റെ നേതൃത്വത്തിലുള്ള 100 പേരടങ്ങുന്ന സംഘമാണ് നേര്‍ച്ചസദ്യ ഒരുക്കുന്നത്. വാര്‍ത്ത സമ്മേളനത്തില്‍ പള്ളി വികാരി ഫാ.ജോയ് കല്ലറക്കല്‍, സഹവികാരി ഫാ.ജയിംസ് അറക്കത്തറ, തിരുനാള്‍ കമ്മറ്റി ഭാരവാഹികളായ ആന്റണി കല്ലറക്കല്‍, റോബിന്‍ പടമാട്ടുമ്മല്‍, ആന്റോ പടമാട്ടുമ്മല്‍, പി ടി റോയ് പടമാട്ടുമ്മല്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it