kozhikode local

ചെങ്ങോട് മല ഖനനം പുനപ്പരിശോധിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌

പേരാമ്പ്ര: പരിസ്ഥിതി ദുര്‍ബല പ്രദേശമായ ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനം നടത്താന്‍ നല്‍കിയ പാരിസ്ഥിതികാനുമതി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട് ജില്ലാ കലക്ടര്‍ക്ക് കത്തുനല്‍കി.
പഞ്ചായത്ത് സെക്രട്ടറി, വില്ലേജോഫിസര്‍, അസി. കലക്ടര്‍, ഡിഎഫ്ഒ, പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി എന്നിവര്‍ നല്‍കിയ റിപോര്‍ട്ടില്‍ ഖനനാനുമതി നല്‍കണമെങ്കില്‍ വിദഗ്ദപഠനം നടത്തണമെന്നാവശ്യപ്പെടുന്നുണ്ട്. ചെങ്ങോടുമലയുടെ ജൈവവൈവിധ്യത്തിന്റേയും നീര്‍മറിയുടേയും പ്രാധാന്യങ്ങള്‍ മനസിലാക്കാന്‍ പര്യാപ്തമായ സമിതിയെ വീണ്ടും പരിശോധന നടത്തണമെന്നാണ് പ്രസിഡന്റ് കത്തിലൂടെ ആവശ്യപ്പെടുന്നത്. അനുമതി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആക്്ഷന്‍ കമ്മിറ്റി വാര്‍ഡ് അംഗം ടി കെ രഗിന്‍ലാലിന്റെ നേതൃത്വത്തിലും കുടുംബശ്രീ എഡിഎസ് ചെയര്‍പേഴ്‌സണ്‍ ഇ ശ്രീലതയുടെ നേതൃത്വത്തിലും ഒപ്പു ശേഖരിച്ച് നിവേദനം നല്‍കിയിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ച് ഡിഎഫ്ഒ സുനില്‍ കുമാറും നേരത്തെ കലക്ടര്‍ക്ക് കത്തുനല്‍കിയിരുന്നു.
ഉദ്യോഗസ്ഥ ഭരണ തലത്തില്‍ ഖനനാനുമതി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടിട്ടും കലക്ടര്‍ തീരുമാനം അറിയിക്കാത്തതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
Next Story

RELATED STORIES

Share it