kozhikode local

ചെങ്ങോടുമല ഖനനത്തിനെതിരേ മനുഷ്യമതില്‍

പേരാമ്പ്ര: പരിസ്ഥിതി ദുര്‍ബല പ്രദേശമായ കോട്ടൂരിലെ ചെങ്ങോടുമലയെ ക്വാറിയും ക്രഷറും തുടങ്ങി നശിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നരയംകുളം കല്‍പകശേരി താഴെ  ചെങ്ങോടുമല സംരക്ഷണമതില്‍ തീര്‍ത്തു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. എഴുത്തുകാരന്‍ പ്രഫ. കല്‍പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഒരു നാടിന്റെ ജൈവ വൈവിധ്യ കലവറയായ ചെങ്ങോടിനെ സംരക്ഷിക്കാനുള്ള ദൗത്യം ജനങ്ങള്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഗ്രാമപ്പഞ്ചായത്തംഗം ടി കെ രഗിന്‍ ലാല്‍ അധ്യക്ഷനായി . കവി പ്രഫ. വീരാന്‍ കുട്ടി പ്രഭാഷണം നടത്തി. ചെങ്ങോടുമല സംരക്ഷിക്കാനുള്ള സമരത്തില്‍ നാട്ടുകാര്‍ക്കൊപ്പം എപ്പോഴും ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
ഡല്‍ഹി കേളപ്പന്‍, എ ദിവാകരന്‍ നായര്‍, പ്രശാന്ത് നരയംകുളം, കുഞ്ഞിക്കണ്ണന്‍ ചെറുക്കാട്, നരയംകുളം സ്‌കൂള്‍ പ്രധാനാധ്യാപിക വല്‍സല, ശ്രീലത ഉത്രാലയം, കേശവന്‍ നമ്പൂതിരി, എന്‍ കെ  സാലിം, രാജന്‍ നരയംകുളം, പി പി മുഹമ്മദ്, ബിജു കൊളക്കണ്ടി, ഹനാന്‍ സഹര്‍, മുഹമ്മദ് ഹനാന്‍, മധുസൂദനന്‍ വേട്ടൂണ്ട, ടി പി മഹേഷ്  സംസാരിച്ചു. യദുകൃഷ്ണന്‍, മെഹജബിന്‍, പി എം ബാലന്‍ എന്നിവര്‍ ചെങ്ങോടു മലയെ കുറിച്ചുള്ള കവിത അവതരിപ്പിച്ചു. ഹരിനന്ദന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Next Story

RELATED STORIES

Share it