kozhikode local

ചെങ്ങോടുമല ഖനനത്തിനെതിരേ വിവിധ സംഘടനകള്‍ രംഗത്ത്‌

പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനം നടത്തുന്നതിരെ കൂടുതല്‍ സംഘടനകള്‍ രംഗത്ത്. ഖനനം അനുവദിക്കരുതെന്ന് ജനശ്രി കോട്ടൂര്‍ മണ്ഡലം സഭ ആവശ്യപ്പെട്ടു. പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമായ ചെങ്ങോടു മലയില്‍ ഖനനം നടന്നാല്‍ അത് ഗ്രാമീണ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ടി കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് യൂനിയന്‍ ചെയര്‍മാന്‍ സുനില്‍ കുമാര്‍, സെക്രട്ടറി പി സി മുഹമ്മദ്, സി എച്ച് സുരേന്ദ്രന്‍, ഷൈജു പൂനത്ത്, ഗോവിന്ദന്‍ കുട്ടി, പ്രദീപന്‍ കോട്ടൂര്‍, മുഹമ്മദലി പൂനത്ത്, റൈന ബാബു സംസാരിച്ചു.
നരയംകുളം എന്‍എസ്എസ്  കരയോഗത്തിലെ ശ്രീവത്സം സ്വയം സഹായ സംഘം ചെങ്ങോടു മല ഖനനത്തിനെതിരെ പ്രമേയം പാസാക്കി. ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന ഖനനാനുമതി റദ്ദാക്കണമെന്ന് യോഗം വാര്‍ഷിക യോഗം ആവശ്യപ്പെട്ടു.
മൂന്നാം  വാര്‍ഷിക സമ്മേളനം കൊയിലാണ്ടി താലൂക്ക്  യൂണിയന്‍ പ്രസിഡന്റ് കെ ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി ടി കെ  ദേവദാസന്‍  മുഖ്യ പ്രഭാഷണം നടത്തി. ഷിജി പ്രസാദ് അധ്യക്ഷത വഹിച്ചു. കരയോഗം പ്രസിഡന്റ് ഇ രാമന്‍ നായര്‍, സെക്രട്ടറി കെ പി  മോഹനന്‍, വി കെ ദാമോദരന്‍ നായര്‍, വി കെ സാവിത്രി, പ്രസീന, പി കെ  ബീന, കെ കെ സവിത  സംസാരിച്ചു.
കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനം അനുവദിക്കരുതെന്ന് ഐഎന്‍എല്‍ പേരാമ്പ്ര മണ്ഡലം പ്രവര്‍ത്തക സമിതി അധികൃതരോടാവശ്യപ്പെട്ടു. ഖനനം പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. എടിസി അമ്മത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി എന്‍ കെ അബ്ദുള്‍ അസീസ് ഉദ്ഘാടനം ചെയ്തു. കെ പി ആലിക്കുട്ടി, നെല്യോട്ട് കുഞ്ഞമ്മദ്, വാഴയില്‍ കുഞ്ഞിമൊയ്തി, വി പി കെ തറുവയ് ഹാജി, വി മൊയ്തു പാലേരി, അബ്ദുല്ല ഹാജി, റഷീദ് വിളയാട്ട് കണ്ടിമുക്ക്, വി ടി കെ സമദ് സംസാരിച്ചു.
Next Story

RELATED STORIES

Share it