kozhikode local

ചെങ്ങോടുമല ഖനനം: പരാതി ഗൗരവമുള്ളത്- വില്ലേജ് ഓഫിസര്‍

പേരാമ്പ്ര: കോട്ടൂര്‍ വില്ലേജിലെ ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനം നടത്തുന്നതിനെതിരെ നാട്ടുകാര്‍ ഉയര്‍ത്തുന്ന വാദഗതികള്‍ ഗൗരവമുള്ളതാണെന്ന് കോട്ടൂര്‍ വില്ലേജ് ഓഫീസര്‍ കൊയിലാണ്ടി താഹ്‌സില്‍ദാര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. താലൂക്ക് വികസന സമിതിയില്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറി രാജന്‍ വര്‍ക്കി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് താഹ്‌സില്‍ദാര്‍ വില്ലേജ് ഓാഫിസറില്‍ നിന്നും റിപോര്‍ട്ട് ആവശ്യപ്പെട്ടത്. ഖനനത്തിനെതിരെ നാട്ടുകാരുടെ എതിര്‍പ്പ് ശക്തമാണ്.
ഖനനം തുടങ്ങിയാല്‍ പാരിസ്ഥിതിക സന്തുലിതാവസ്ഥ തകരാറിലാവും ജലക്ഷാമം രൂക്ഷമാവും ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുളള പ്രകൃതിദുരന്തങ്ങളും ഉണ്ടാവും. അതുകൊണ്ട് വിദഗ്ദ്ധപഠനം നടത്തിയും പൊതുജനങ്ങളുടെ ആശങ്ക പരിഹരിച്ചും മാത്രമേ പാറ ഖനനത്തിന് അനുമതി നല്‍കാവൂ എന്ന് വില്ലേജ്് ഓാഫിസര്‍ കത്തില്‍പറയുന്നു.
ചെങ്ങോടുമലയില്‍ 11.88 ഏക്കര്‍ സ്ഥലത്ത് പാറ ഖനനം നടത്തുന്നതിന് അനുമതിക്കായി തോമസ് ഫിലിപ്പ് ഡയരക്ടറായ ഡെല്‍റ്റ തോമസ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് പ്രൊജക്ട് െ്രെപവറ്റ് ലിമിറ്റഡ്, ചെറുപുളിച്ചിയില്‍ മൈന്‍സ് െ്രെപവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ മൈനിംഗ് ആന്റ്് ജിയോളജി ഓഫിസില്‍ അപേക്ഷ സര്‍പ്പിച്ചതായി അറിയുന്നതായും എന്നാല്‍ പ്രസ്തുത കമ്പനിക്ക് ജിയോളജി ഓഫിസില്‍ നിന്നും അനുമതി ലഭിച്ചതായുള്ള വിവരം കോട്ടൂര്‍ വില്ലേജ് ഓഫിസില്‍ ലഭിച്ചിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.
ചെങ്ങോടുമല പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നും ഖനനം നടത്തണമെങ്കില്‍ വിദഗ്ദ്ധപഠനം വേണമെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍, സബ്ബ് കലക്ടര്‍, കോട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി എന്നിവരും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it