Flash News

ചെങ്ങറ സമരക്കാര്‍ കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു

ചെങ്ങറ സമരക്കാര്‍ കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു
X


പത്തനംതിട്ട: ചെങ്ങറയിലെ അംബേദ്കര്‍ സ്മാരക മാതൃക ഗ്രാമവികസന സമിതി കളക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു. ബാലാവകാശ കമ്മീഷന്‍, ഗോത്രവര്‍ഷ കമ്മീഷന്‍ ഉത്തരവുകള്‍ നടപ്പാക്കുക, ചെങ്ങറയിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അംഗീകാരം നല്‍കുക തടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് സ്ത്രീകളടക്കം മുന്നൂറോളം പേര്‍ പങ്കടുത്ത പ്രകടനത്തോടെയാണ് സത്യഗ്രഹം ആരംഭിച്ചത്.
ഡി.എച്ച്. ആര്‍. എം ചെയര്‍പേഴ്‌സണ്‍ സെലീന പ്രക്കാനം സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. ഭൂരഹിതര്‍ക്ക് കൃഷിയോഗ്യമായ ഭൂമി, വീട്, കുട്ടികളുടെ വിദ്യാഭ്യാസം, റേഷന്‍ കാര്‍ഡ് തുടങ്ങിയവ ലഭിക്കുന്നതിനുളള സംസ്ഥാന വ്യാപകമാക്കുമെന്ന് സെലിന പറഞ്ഞു. സംസ്ഥാനത്തിന്റെ പകുതി ഭൂമി വിദേശ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വിറ്റിരിക്കുകയാണ് സര്‍ക്കാര്‍. വിദേശ കുത്തകകളെ കേരളത്തില്‍ നിന്ന് തൂത്തെറിയുന്നതു വരെ സമരം തുടരും. രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പാക്കണം. പട്ടിക വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന ഭൂമിക്ക് ആരും പരിധി നിശ്ചയിച്ചിട്ടില്ല. ഒന്നിനും കൊളളാത്ത രണ്ടോ മൂന്നോ സെന്റു ഭൂമികൊണ്ട് ഭൂരഹിതരെ തൃപ്തിപ്പെടുത്താമെന്ന് വിചാരിക്കേണ്ട. ഭൂമി ചോദിച്ചു സമരം ചെയ്യുന്നവരെ തീവ്രവാദകളായി മുദ്ര കുത്താനുളള ശ്രമമാണ് നടക്കുന്നതെന്ന് സെലീന കുറ്റപ്പെടുത്തി.
സമര സമിതി നേതാവ് ടി.ആര്‍. ശശി അദ്ധ്യക്ഷ വഹിച്ചു.
അരിപ്പ, മുത്തങ്ങ ഭൂസമര നേതാക്കളായ ശ്രീരാമന്‍ കൊയ്യോന്‍, എം. ഗീതാനന്ദന്‍, ബി. എസ്. പി ജില്ലാ പ്രസിഡന്റ് പ്രസാദ് ഉതിമൂട് തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it