Flash News

ചെങ്ങറ സമരക്കാര്‍ക്ക് വേണ്ടത് ഭീഷണിയല്ല ഭൂമിയുടെ ഉടമസ്ഥതയാണ്: എസ്ഡിപിഐ

ചെങ്ങറ സമരക്കാര്‍ക്ക് വേണ്ടത് ഭീഷണിയല്ല ഭൂമിയുടെ ഉടമസ്ഥതയാണ്: എസ്ഡിപിഐ
X

പത്തനംതിട്ട: ചെങ്ങറയിലെ സമരഭൂമിയില്‍ അധിവസിക്കുന്ന ഭൂരഹിതര്‍ക്ക് സിപിഎമ്മിന്റെ ഭീഷണിയല്ല ഭൂമിയുടെ ഉടമസ്ഥതയാണ് വേണ്ടതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍. കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട് ഇടത് വലത് മുന്നണികള്‍ അടിസ്ഥാന ജനതയെ വഞ്ചിക്കുകയായിരുന്നു. കഴിഞ്ഞദിവസം സി.പി.എം ജില്ലാ സെക്രട്ടറി ചെങ്ങറയിലെ സമരക്കാരെക്കുറിച്ച് ആക്ഷേപം ഉന്നയിച്ചത് അവര്‍ കുരങ്ങന്‍മാരും തെമ്മാടികളുമാണെന്നാണ്. ദലിതര്‍ തെമ്മാടികളായിട്ടുണ്ടെങ്കില്‍ അതില്‍ ഒരു പങ്ക് സിപിഎമ്മിനും അവകാശപ്പെട്ടതാണ്.  ഇടതുപക്ഷത്തിന്റെ കാപട്യം തിരിച്ചറിഞ്ഞ പാര്‍ശ്വവല്‍കൃത ജനത അവകാശങ്ങള്‍ക്കു വേണ്ടി സ്വയം സംഘടിതരാകുമ്പോള്‍ അവരെ തീവ്രവാദഭീകരവാദ മുദ്രചാര്‍ത്തി ആക്ഷേപിക്കുന്നത് ഫാഷിസ്റ്റ് തന്ത്രമാണ്.  2007 മുതല്‍ പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞ ഭൂമിയില്‍ കുടില്‍കെട്ടി സമരം ചെയ്യുന്നവരാണ് ചെങ്ങറയിലുള്ളത്. 2010ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ വിതരണം ചെയ്ത 1495 പട്ടയങ്ങളില്‍ കേവലം 200 പേര്‍ക്ക് മാത്രമാണ് വാസയോഗ്യമായ ഭൂമി ഇതുവരെ ലഭ്യമായിട്ടുള്ളത്. പട്ടയം ലഭിച്ചിട്ടും ഭൂമി ഏതെന്നുപോലും കണ്ടെത്താന്‍ കഴിയാതെ വര്‍ഷങ്ങളായി റവന്യൂ ഓഫീസുകള്‍ കയറിയിറങ്ങിയിട്ട് നീതി ലഭിക്കാത്തവര്‍ ഇപ്പോഴും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടരുന്നു.
ബിലീവേഴ്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ നവംമ്പര്‍ 7ാം തിയ്യതി നിയമസഭയില്‍ പ്രഖ്യാപിച്ചിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ അതേറ്റെടുക്കാത്തതെന്ന് സിപിഎം വ്യക്തമാക്കണം. ചെറുവള്ളി എസ്‌റ്റേറ്റില്‍ ചെങ്കൊടി നാട്ടാന്‍ ധൈര്യമില്ലാത്തവര്‍ ചെങ്ങറയിലെ പാവങ്ങളെ മെക്കിട്ടുകേറുന്നത് അവസാനിപ്പിക്കണമെന്നും എസ്ഡിപിഐ പറഞ്ഞു.
Next Story

RELATED STORIES

Share it