Flash News

ചെങ്ങറയിലെ ഭൂരഹിതരോടുള്ള ഉദയഭാനുവിന്റെ വിരട്ടല്‍ വില പോകില്ല: എസ്ഡിപിഐ

ചെങ്ങറയിലെ ഭൂരഹിതരോടുള്ള ഉദയഭാനുവിന്റെ വിരട്ടല്‍ വില പോകില്ല: എസ്ഡിപിഐ
X


പത്തനംതിട്ട : ചെങ്ങറയിലെ ഭൂരഹിതരായ ദലിതുകളെ ആക്രമിക്കുകയും വ്യാജ പ്രചരണങ്ങള്‍ നടത്തിയും ഇളിഭ്യരായി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട സിപിഎമ്മിന്റെ വിരട്ടല്‍ വില പോകില്ലെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെടുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ആ വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കണം. ഒരു കൊച്ച് കൂരക്കും കൃഷി ചെയ്യാനായി ഭൂമിക്കും വേണ്ടി ചെങ്ങറയില്‍ സമരം ചെയ്യുന്നവര്‍ക്ക് നേരേ സിപിഎമ്മിന്റ സര്‍വ്വ സന്നാഹവും ഉപയോഗിച്ച് തകര്‍ക്കുമെന്നാണ് ഉഭയഭാനു ഭീഷണിപ്പെടുത്തുന്നത്. ചെങ്ങറ പാക്കേജ് നടപ്പാക്കാന്‍ കഴിവില്ലാത്ത പിണറായി സര്‍ക്കാരിന്റെ ഭരണപരാജയം മറച്ച് വെയ്ക്കാനാണ് സിപിഎം അക്രമത്തിലേക്ക് തിരിയുന്നത്. ദലിതുകളോടുള്ള സിപിഎമ്മിന്റെ നീതിരഹിത സമീപനമാണ് ഇതിലൂടെ വെളിവാകുന്നത്.
ഐതിഹാസിക സമര പൊരാട്ടങ്ങള്‍ക്ക് ചെങ്ങറയില്‍ നേതൃത്വം നല്‍കിയ ളാഹാ ഗോപാലനെ മോശക്കാരനായി ചിത്രീകരിക്കുന്നു. ചെങ്ങറയില്‍ കലാപമുണ്ടാക്കി ദൂരഹിതരായ പാവങ്ങളെ തമ്മിലടിപ്പിച്ചാല്‍ സിപിഎം എന്ത് നേടുമെന്നും സെക്രട്ടറിയേറ്റ് ചോദിക്കുന്നു. പിണറായിയുടെ പോലീസിനെ മണ്ണുണ്ണികള്‍ എന്ന് വിളിച്ച് ജില്ലാ സെക്രട്ടറി തന്നെ അധിക്ഷേപിക്കുമ്പോള്‍ കൈ അടിച്ച് പ്രോല്‍സാഹിപ്പിക്കുന്ന സഖാക്കളെയാണ് നമുക്ക് കാണാന്‍ കഴിയുന്നതെന്ന് സെക്രട്ടറിയേറ്റ് പരിഹസിക്കുകയാണ്. ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിനാജ് കോട്ടാങ്ങല്‍, സെക്രട്ടറി മുഹമ്മദ് അനീഷ്, ട്രഷറര്‍ റിയാഷ് കുമ്മണ്ണൂര്‍ സംബന്ധിച്ചു.

[related]
Next Story

RELATED STORIES

Share it