Alappuzha local

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രം ആദ്യഘട്ട പരിശോധന തുടങ്ങി

ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലം ഉപതിരഞ്ഞെടുപ്പിനുപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന കലക്ടറേറ്റില്‍ തുടങ്ങി. ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ടിവി അനുപമ യന്ത്രങ്ങളുടെ പരിശോധന വീക്ഷിക്കാനെത്തിയിരുന്നു.
ഇലക്‌ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഹൈദരാബാദ് ഘടകത്തില്‍ നിന്നുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തുന്നത്. 500 വീതം ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളും 236 വിവിപാറ്റ് യന്ത്രങ്ങളുമാണ് പരിശോധിക്കുന്നത്. ഇത് ഒരാഴ്ച നീണ്ടു നില്‍ക്കും.
Next Story

RELATED STORIES

Share it