ചെങ്ങന്നൂരും തിരുവല്ലയിലും ട്രെയിനുകള്‍ക്ക് അധിക സ്‌റ്റോപ്

കൊല്ലം: ശബരിമല സീസണ്‍ പ്രമാണിച്ച് നാലു ട്രെയിനുകള്‍ക്ക് ചെങ്ങന്നൂരും 12 ട്രെയിനുകള്‍ക്ക് തിരുവല്ലയിലും ഒരു മിനിറ്റ് സ്‌റ്റോപ് അനുവദിച്ചു. നാളെ മുതല്‍ ജനുവരി 17 വരെയാണ് സ്റ്റോപ് അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം-ചെന്നൈ പ്രതിവാര എക്‌സ്പ്രസ്(12698), ചെന്നൈ-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ്(12697), തിരുവനന്തപുരം-നിസാമുദ്ദീന്‍ പ്രതിവാര എക്‌സ്പ്രസ്(22653), നിസാമുദ്ദീന്‍-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ്(22654) എന്നീ ട്രെയിനുകള്‍ക്കാണ് ചെങ്ങന്നൂരില്‍ സ്റ്റോപ് അനുവദിച്ചത്.
തിരുവനന്തപുരം-ചെന്നൈ പ്രതിവാര എക്‌സ്പ്രസ്(12698), ചെന്നൈ-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ്(12697), ദിബ്രുഗര്‍-കന്യാകുമാരി പ്രതിവാര എക്‌സ്പ്രസ്(15906), കന്യാകുമാരി-ദിബ്രുഗര്‍ പ്രതിവാര എക്‌സ്പ്രസ്(15905), കൊച്ചുവേളി-ഡെറാഡൂണ്‍ പ്രതിവാര എക്‌സ്പ്രസ്(22659), ഡെറാഡൂണ്‍-കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ്(22660), തിരുവനന്തപുരം-കണ്ണൂര്‍ ജനശദാബ്ദി(12081), കണ്ണൂര്‍-തിരുവനന്തപുരം ജനശദാബ്ദി(12082), തിരുവനന്തപുരം-നിസാമുദ്ദീന്‍ പ്രതിവാര എക്‌സ്പ്രസ്(22653), നിസാമുദ്ദീന്‍-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ്(22654), യശ്വന്ത്പൂര്‍-കൊച്ചുവേളി എക്‌സ്പ്രസ്(12257), കൊച്ചുവേളി-യശ്വന്ത്പൂര്‍ എക്‌സ്പ്രസ്(12258) എന്നീ ട്രെയിനുകള്‍ക്കാണ് തിരുവല്ലയില്‍ സ്റ്റോപ് അനുവദിച്ചത്.
Next Story

RELATED STORIES

Share it