Alappuzha local

ചെങ്ങന്നൂരില്‍ വീറും വാശിയും ഏറുന്നു

മാന്നാര്‍: ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥികള്‍ നിരന്നതോടെ തിരഞ്ഞെടുപ്പ് രംഗത്ത് വീറും വാശിയും ഏറുന്നു. മുന്നണി സ്ഥാനാര്‍ഥികളുടെ ബൂത്ത് തലം വരെയുള്ള കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു.യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സി വിഷ്ണുനാഥ് ഒന്നാം ഘട്ട പ്രചാരണം പൂര്‍ത്തിയാക്കി. പ്രധാന ടൗണുകളിലും വീടുകളിലും എത്തി നേരിട്ട് വോട്ടഭ്യര്‍ത്ഥന നടത്തി കഴിഞ്ഞു.
യുഡിഎഫിന്റെ ബൂത്ത് തലം വരെയുള്ള കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കുകയും സ്ഥ ാനാര്‍ത്ഥിയുടെ അഭ്യര്‍ഥനയുമായി പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനങ്ങളും നടത്തി.കഴിഞ്ഞ 10 വര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസ പദ്ധതികള്‍ അടങ്ങുന്ന വലിയ പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്. എങ്ങും ഫ്‌ളെക്‌സ് ബോര്‍ഡുകളും മൂന്ന് തരത്തിലുള്ള പോസ്റ്ററുകളും നിരന്ന് കഴിഞ്ഞു.സ്ഥാനാര്‍ഥിയുടെ സ്വീകരണ പര്യടനവും ആരംഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ കെ രാമചന്ദ്രന്‍ നായര്‍ കുടുബയോഗങ്ങളിലാണ് ശ്രദ്ധ കേന്ദീകരിക്കുന്നത്.
എല്‍ഡിഎഫ് ബൂത്ത് കണ്‍വന്‍ഷനുകള്‍ വരെ സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ശേഷമാണ് കുടുംബയോഗങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നത്. നൂറ് വീടിന് ഒരു കുടുംബയോഗം എന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഈ യോഗങ്ങളില്‍ സ്ഥാനാര്‍ഥി നേരിട്ട് പങ്കെടുക്കുന്നതിനും ശ്രദ്ധിക്കുന്നുണ്ട്. ബൂത്ത് കമ്മറ്റി ആഫീസുകളും എല്ലായിടങ്ങളിലും ആരംഭിച്ചു. സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥിച്ച് കൊണ്ടുള്ള അഭ്യര്‍ഥനകളും എല്ലാ വീടുകളിലും എത്തിച്ച് കഴിഞ്ഞു. മണ്ഡല പര്യാടനത്തിന് ഇന്ന് ചെന്നിത്തലയില്‍ നിന്ന് തുടക്കം കുറിച്ചു. ബിജെപി സ്ഥാനാര്‍ഥി മണ്ഡലത്തില്‍ ഒരു പ്രാവശ്യം ഓട്ടപ്രദക്ഷിണം നടത്തി വോട്ട് അഭ്യര്‍ഥന നടത്തി കഴിഞ്ഞു. സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തികൊണ്ടുള്ള ബുക്ക് നേരത്തെ തന്നെ വീടുകളില്‍ എത്തിച്ചാണ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
മണ്ഡലത്തില്‍ ആകമാനം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വിവിധ തരത്തിലുള്ള പോസ്റ്ററുകള്‍ നിറഞ്ഞ് കഴിഞ്ഞു. ബിജെപി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായ ഇവിടെ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.ഇന്ന് മുതല്‍ മാന്നാറില്‍ നിന്നുമാണ് പര്യടനം ആരംഭിക്കുന്നത്. സ്വതന്ത്രയായി മല്‍സരിക്കുന്ന മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്ജും പ്രചാരണ രംഗത്ത് സജീവമാണ്.പ്രധാന കേന്ദ്രങ്ങളില്‍ എല്ലാം തന്നെ ഒന്നാംഘട്ട പ്രചാരണം നടത്തി കഴിഞ്ഞു. വിപുലമായ മണ്ഡലം കണ്‍വന്‍ഷനാണ് വിളിച്ച് ചേര്‍ത്തത്. താഴെ തലങ്ങളില്‍ ചിലയിടങ്ങളില്‍ മാത്രമാണ് കണ്‍വന്‍ഷനുകള്‍ നടന്നത്.എന്നാല്‍ വ്യാപകമായ രീതിയില്‍ ഫ്‌ളെക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും നിരന്നിട്ടുണ്ട്.കോര്‍ണര്‍ യോഗങ്ങള്‍ സംഘടിപ്പിച്ച് മുന്നേറുവാനാണ് ശോഭനയുടെ ശ്രമം. ഇതിനിടില്‍ കേന്ദ്ര-സംസ്ഥാന നേതാക്കളുടെ പ്രവാഹം തന്നെ ചെങ്ങന്നൂരിലേക്ക് ഉണ്ടാകുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ബിജെപി നേതാവ് അല്‍ഫോന്‍സ് കണ്ണന്ദാനം തുടങ്ങിയ ഒരു വലിയ നിര യോഗങ്ങളില്‍ പ്രസംഗിച്ച് കഴിഞ്ഞു. വരും ദിനങ്ങൡ പ്രചാരണം കൊഴിപ്പിക്കുവാന്‍ മൂന്ന് മുന്നണികളുടെയും ദേശീയ നേതാക്കള്‍ ചെങ്ങന്നൂരില്‍ എത്തുന്നുണ്ട്.
Next Story

RELATED STORIES

Share it