ചെങ്ങന്നൂരിലെ യുഡിഎഫിന്റെ വിജയം: സന്ദേശം നല്‍കുമെന്ന് കെ എം മാണി

കോട്ടയം: ചെങ്ങന്നൂരിലെ യുഡിഎഫിന്റെ വിജയം ദേശീയ രാഷ്ട്രീയത്തിന് കേരളത്തിന്റേതായ സന്ദേശം നല്‍കുമെന്ന് കേരളാ കോണ്‍ഗ്രസ് കരുതുന്നതായി ചെയര്‍മാന്‍ കെ എം മാണി. കേരളത്തിലെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ കൊടുക്കാന്‍ ഉപസമിതി തീരുമാനമെടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രഫ. കെ വി തോമസ്
കൊച്ചി: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്സിന്റെ (എം) പിന്തുണ യുഡിഎഫിന് പ്രയോജനം ചെയ്യുമെന്നു പ്രഫ. കെ വി തോമസ് എംപി. യുഡിഎഫ് നേതൃത്വം ഒരിക്കലും മാണിയെ തള്ളിപ്പറഞ്ഞിട്ടില്ല. കെ എം മാണിയുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ ഐക്യജനാധിപത്യ മുന്നണി കൂടുതല്‍ ശക്തിപ്പെട്ടുവെന്ന് വിലയിരുത്താം. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് കരുതുന്നതെന്നും പ്രഫ. കെ വി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എം എം ഹസന്‍
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണിയുടെ പ്രഖ്യാപനത്തെ സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍. മാണിയുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ ചെങ്ങന്നൂരില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം വര്‍ധിക്കും. മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന തങ്ങളുടെ ആഗ്രഹം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും ഹസന്‍ വ്യക്തമാക്കി.
കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ചെങ്ങന്നൂരില്‍ യുഡിഎഫുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള കെ എം മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി.
ഇപ്പോള്‍ യുഡിഎഫിന് പിന്തുണയാണ് നല്‍കിയിരിക്കുന്നതെങ്കിലും കേരളാ കോണ്‍ഗ്രസ് ഉടന്‍ യുഡിഎഫിന്റെ ഭാഗമാവുമെന്ന കാര്യത്തില്‍ നൂറ് ശതമാനം ഉറപ്പുണ്ട്. നിലവിലെ സംസ്ഥാന ഭരണം വച്ച് നോക്കുമ്പോള്‍ ഇനി വരാനിരിക്കുന്നത് യുഡിഎഫിന്റെ നല്ല നാളുകളാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it