Alappuzha local

ചെങ്ങന്നൂരിലെ എല്‍ഡിഎഫ് വിജയം അധികാര ദുര്‍വിനിയോഗത്തിന്റെയും വര്‍ഗീയവിഭജനത്തിന്റെയും ഫലമെന്ന്

ആലപ്പുഴ: തിരെഞ്ഞെടുപ്പ് വിജയത്തിനായി സിപിഎം നടത്തിയ ആസൂത്രിതമായ വര്‍ഗീയ വിഭജനവും അധികാര ദുര്‍വിനയോഗവുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ചെങ്ങന്നൂരില്‍ വിജയിപ്പിച്ചത്. ഹ്രസ്വകാല നേട്ടത്തിന് വേണ്ടി തീവ്രമായ വര്‍ഗീയ പ്രചാരണം യുഡിഎഫിന്റെ അടിസ്ഥാന വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കി. യുഡിഎഫ് സ്ഥാനാര്‍ഥിയെ വര്‍ഗീയവാദിയായി  ചിത്രീകരിച്ചു. സിപിഎം നടത്തിയ കുപ്രചരണവും ന്യൂനപക്ഷ വികാരമിളക്കിയുള്ള  എല്‍ഡിഎഫ് പ്രചാരണവും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു.
കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ചില സ്ഥലങ്ങളില്‍  ബിജെപി വോട്ടുകള്‍ സിപിഎമ്മിന് നല്‍കാന്‍ സിപിഎം-ബിജെപി നേതൃത്വങ്ങള്‍  തമ്മില്‍ രഹസ്യ  ധാരണ ഉണ്ടായിരുന്നു. തെരെഞ്ഞെടുപ്പ് ദിവസം പോലും ബിജെപിയുമായാണ് മല്‍സരം എന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രസ്താവന മത ന്യൂനപക്ഷങ്ങളില്‍ ആശങ്ക പടര്‍ത്തി വര്‍ഗീയ ധ്രുവീകരണം  ലക്ഷ്യമിട്ടുള്ളതായിരുന്നു. കോണ്‍ഗ്രസ്, സിപിഎമ്മിന് വോട്ട് മറിച്ചെന്ന് ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിച്ചു സിപിഎമ്മിനെ സഹായിക്കാനായിരുന്നു.
ഭരണത്തിന്റെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിച്ച് മന്ത്രിസഭ മുഴുവന്‍ ചെങ്ങന്നൂരില്‍ വിന്യസിച്ചു നടത്തിയ അധികാര ദുര്‍വിനയോഗമാണ് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കണ്ടത്  തെരെഞ്ഞെടുപ്പ് കാലത്ത് നടത്തിയ പൊള്ളയായ വികസന പ്രഖ്യാപനങ്ങള്‍ ഒരു പരിധിവരെ തെരെഞ്ഞെടുപ്പ് ഫലത്തെ  സ്വാധീനിച്ചിട്ടുണ്ട്.
ജാതിമത സംഘടനകളെ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത് നല്‍കിയ വാഗ്ദാനങ്ങളും  സമ്മര്‍ദ്ദവും തെരെഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും വോട്ട് വര്‍ധിപ്പിക്കുവാന്‍ സാധിച്ചത്  യുഡിഎഫിന്റെ അടിത്തറക്ക് ക്ഷതം സംഭവിച്ചിട്ടില്ല എന്നതാണ് വ്യക്തമാകുന്നത്.
കോടികള്‍ ചിലവൊഴിച്ചിട്ടും വര്‍ഗീയ പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് വോട്ടു കുറഞ്ഞു  മൂന്നാം സ്ഥാനത്തായത്  വ്യക്തമായ സൂചനയാണ് നല്‍കുന്നത്. തിരഞ്ഞെടുപ്പ് ഫലം കൃത്യമായി വിലയിരുത്തി പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ആവശ്യമായ തിരുത്തല്‍ നടത്തി യുഡിഎഫ് മുന്നോട്ടു പോകും.
പാറപ്പൊടി ലേലം
ആലപ്പുഴ: മണ്ണഞ്ചേരി പോലിസ് സ്റ്റേഷനില്‍  ലോറിയില്‍ സൂക്ഷിച്ചിട്ടുള്ള പാറപ്പൊടി ജൂണ്‍ 18ന് രാവിലെ 11 ന് മണ്ണഞ്ചേരി വില്ലേജ് ഓഫിസില്‍ പരസ്യമായി ലേലം ചെയ്യും.
Next Story

RELATED STORIES

Share it