Flash News

ചെങ്കോട്ട വളപ്പില്‍ ഗ്രനേഡ്



ന്യൂഡല്‍ഹി: ചെങ്കോട്ടവളപ്പില്‍ നിന്ന് ഗ്രനേഡ് കണ്ടെടുത്തു. കിണര്‍ വൃത്തിയാക്കലിനിടെ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരാണ് ഗ്രനേഡ് കണ്ടെത്തിയത്. സുരക്ഷാ ഗാര്‍ഡ് (എന്‍എസ്ജി) കമാന്‍ഡോകള്‍ ഗ്രനേഡ് നിര്‍വീര്യമാക്കി.17ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ചെങ്കോട്ടയില്‍ നിരവധി ടൂറിസ്റ്റുകള്‍ സന്ദര്‍ശനത്തിനെത്താറുണ്ട്. ഗ്രനേഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ സിഐഎസ്എഫിനും പോലിസിനും ജാഗ്രതാ നിര്‍ദേശം നല്‍കി. തുടര്‍ന്ന് എന്‍എസ്ജി കമാന്‍ഡോകളെ വിളിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ഗ്രനേഡ് സുരക്ഷിതമായി നീക്കംചെയ്തിട്ടുണ്ട്. ഫെബ്രുവരിയില്‍ ചെങ്കോട്ടയിലെ കിണറില്‍ നിന്ന് സ്‌ഫോടകവസ്തുക്കളും വെടിയുണ്ടകളും കണ്ടെടുത്തിരുന്നു.
Next Story

RELATED STORIES

Share it