Flash News

ചെങ്കൊടി തണലില്‍ "ചെങ്ക"ന്നൂര്‍

ചെങ്കൊടി തണലില്‍ ചെങ്കന്നൂര്‍
X
ചെങ്ങന്നൂര്‍: ശക്തമായ ത്രികോണ മല്‍സരം പ്രതീക്ഷിച്ച ചെങ്ങന്നൂരില്‍ എല്‍എഡിഎഫ് തരംഗം.എല്‍ഡിഎഫിന്റെ ചെങ്ങന്നൂരിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്കാണ് സജി ചെറിയാന്‍ അടുത്തുകൊണ്ടിരിക്കുന്നത്. 1987ല്‍ മാമ്മന്‍ ഐപ്പിന് ലഭിച്ച 15807 ആണ് എല്‍ഡിഎഫിന് ചെങ്ങന്നൂരില്‍ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം. ഈ ഭൂരിപക്ഷം മറികടക്കുന്ന രീതിയിലാണ് സജിചെറിയാന്‍ മുന്നേറുന്നത്.



1991 മുതല്‍ തുടര്‍ച്ചയായി യുഡിഎഫ് ജയിച്ചിരുന്ന മണ്ഡലം 2016ല്‍ സിപിഎമ്മിലെ കെകെ രാമചന്ദ്രന്‍ നായര്‍ പിടിച്ചെടുക്കുകയായിരുന്നു. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ആദ്യം എണ്ണിയ പോസ്റ്റല്‍ വോട്ടിങ് മുതല്‍ ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ ലീഡോഡു കൂടിയാണ് മുന്നേറിയത്. ഒരിടത്തു പോലും രണ്ടാം സ്ഥാനത്തേക്ക് എത്തിയില്ല.പകുതി വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ കഴിഞ്ഞതവണത്തെ എല്‍ഡിഎഫ് ഭൂരിപക്ഷമായ 7983 സജി ചെറിയാന്‍ മറികടന്നിരുന്നു. പരമ്പരാഗത ബിജെപി മേഖലയായ തിരുവന്‍വണ്ടൂരിലും കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കെന്ന് വിശേഷിക്കാവുന്ന നഗരസഭയിലും എല്‍ഡിഎഫിന്റെ തേരോട്ടമാണ് കണ്ടത്. ആദ്യം എണ്ണിയ മാന്നാറിലും പാണ്ടനാടിലും എല്‍ഡിഎഫിന് മികച്ച ലീഡ് ആണ് കിട്ടിയത്. മാന്നാറില്‍ 2629 വോട്ടിന്റെയും പാണ്ടനാട് 498 വോട്ടിന്റെയും ലീഡ് കിട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മാന്നാറില്‍ 440 വോട്ടുകളുടെ ലീഡ് മാത്രമാണ് ലഭിച്ചിരുന്നത്.എന്നാല്‍ തിരുവന്‍വണ്ടൂരില്‍ കിട്ടിയത് 208 വോട്ടിന്റെ ലീഡാണ്. കഴിഞ്ഞ തവണ ഇവിടെ മൂന്നാം സ്ഥാനത്തായിരുന്ന എല്‍ഡിഎഫ്.എന്‍ഡിഎ ഇവിടെ രണ്ടാം സ്ഥാനത്തും കോണ്‍ഗ്രസ് മൂന്നാമതുമാണ് ഇവിടെ. ചെങ്ങന്നൂര്‍ മുന്‍സിപാലിറ്റിയില്‍ 753 വോട്ടിന്റെയും മുളക്കുഴയില്‍ 3637 വോട്ട്, ആല 866 വോട്ട്, പുലിയൂരില്‍ 637 വോട്ടിന്റെ ലീഡും ലഭിച്ചു. അതേസമയം, എല്‍ഡിഎഫ് മിന്നും പ്രകടനം കാഴ്ച വച്ചപ്പോള്‍ ഏറെ നഷ്ടം സഹിക്കേണ്ടി വന്ന ബിജെപിക്ക് ആണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം നിന്ന തിരുവന്‍വണ്ടൂരില്‍ 10 ബൂത്തുകളില്‍ ഒന്‍പതും ഇടത് അനുകൂലമായിരുന്നു.വോട്ടെണ്ണല്‍ പകുതി കഴിഞ്ഞപ്പോഴേക്കും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനങ്ങള്‍ ആരംഭിച്ചിരുന്നു. ലഡുവും പരിപ്പുവടയും വിതരണം ചെയ്ത് അവര്‍ വിജയം ഉറപ്പിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
ഉപതിരഞ്ഞെടുപ്പില്‍ 2016നെ മറികടന്ന് കനത്ത പോളിങായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 76.8 ശതമാനം. 2016ല്‍ 74.36 ശതമാനമായിരുന്നു ആകെ പോളിങ്. ശക്തമായ മഴയ്ക്കിടയിലാണ് കനത്ത പോളിങ് രേഖപ്പെടുത്തിയത്.
Next Story

RELATED STORIES

Share it