kasaragod local

ചെങ്കളയില്‍ എസ്ഡിപിഐ ടിക്കറ്റില്‍ ആറുപേര്‍

നായന്മാര്‍മൂല: ചെങ്കള പഞ്ചായത്തിലേക്ക് എസ്ഡിപിഐ ടിക്കറ്റില്‍ മൂന്നുപേരും പാര്‍ട്ടി പിന്തുണയോടെ മൂന്ന് സ്വതന്ത്രരും മല്‍സരിക്കുന്നു. ഒന്നാംവാര്‍ഡായ കല്ലക്കട്ടയില്‍ യാസ്മിന്‍ഹമീദ്, 11ാം വാര്‍ഡായ പടിഞ്ഞാര്‍ മൂലയില്‍ ഹാരിസ് സന്തോഷ് നഗര്‍, 20ാം വാര്‍ഡായ പാണലത്ത് ഹക്കീം മാര എന്നിവര്‍ പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിക്കുന്നുണ്ട്.
എസ്ഡിപിഐയുടെ പിന്തുണയോടെ മൂന്നാംവാര്‍ഡായ നെല്ലിക്കട്ടയില്‍ നാസര്‍ കാട്ടുകൊച്ചിയും 12ാം വാര്‍ഡായ തൈവളപ്പില്‍ കെ കെ അബൂബക്കറും 21ാം വാര്‍ഡായ നായന്മാര്‍മൂലയില്‍ അബ്ദുര്‍റഹ്മാനും മല്‍സരിക്കുന്നത്.
സ്ഥാനാര്‍ഥികളുടെ വിജയത്തിന് രംഗത്തിറങ്ങാന്‍ ചെങ്കള പഞ്ചായത്ത് എസ്ഡിപിഐ യോഗം തീരുമാനിച്ചു.
ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ ഉദ്ഘാടനം ചെയ്തു. അലി ആലംപാടി അധ്യക്ഷത വഹിച്ചു.
എസ് എ അബ്ദുര്‍റഹ്മാന്‍, ഹാരിസ് സന്തോഷ് നഗര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it