kannur local

ചെങ്കല്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം: സിഐടിയു

കണ്ണൂര്‍: ജില്ലയില്‍ ചെങ്കല്ലിന് ക്രമാതീതമായി വില വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ചെങ്കല്‍ മേഖല സ്തംഭിച്ചിരിക്കുകയാണെന്ന് ചെങ്കല്‍ തൊഴിലാളി യൂനിയന്‍(സിഐടിയു) ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
കഴിഞ്ഞ മൂന്നുവര്‍ഷമായി തൊഴിലാളികള്‍ക്ക് അവരുടെ വേതനത്തില്‍ യാതൊരു വര്‍ധനവും ലഭിക്കാത്ത സാഹചര്യത്തില്‍ ഈമാസം 12ന് ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ കൂലി വര്‍ധനവ് അനുവദിക്കുകയുണ്ടായി. ഇതുപ്രകാരം 1000 കല്ലിന് 905 രൂപയുടെ വര്‍ധനവ് മാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുക.
നാമമാത്രമായ കൂലി വര്‍ധനവ് തൊഴിലാളികള്‍ക്ക് നല്‍കിയതിന്റെ പേരില്‍ ഇതിന്റെ നാലിരട്ടിയിലധികം തുക മാര്‍ക്കറ്റില്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ പലഭാഗത്തും ചെങ്കല്‍ മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it