thiruvananthapuram local

ചെങ്കല്‍ച്ചൂള കോളനിയില്‍ ഗാന്ധിമാര്‍ഗ യജ്ഞം

തിരുവനന്തപുരം: ചെങ്കല്‍ച്ചൂള കോളനിവാസികള്‍ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കി പരിഹാരം കാണുന്നതിന് ഗാന്ധി സ്മാരകനിധി ഗാന്ധിമാര്‍ഗ യജ്ഞം പദ്ധതി നടപ്പാക്കുന്നു. കോളനിയില്‍ ലഹരിവസ്തുക്കളുടെ അമിത ഉപയോഗം, കുടിവെള്ളം, ഉചിതമായ വാസസ്ഥലം തുടങ്ങിയ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, പാര്‍ട്ടി അധ്യക്ഷന്‍മാര്‍ എന്നിവര്‍ക്ക് കോളനിയില്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ പഠന റിപോര്‍ട്ട് സമര്‍പ്പിക്കും. 101 അംഗ സമിതി രൂപീകരിച്ച് കോളനി വികസനം സാക്ഷാല്‍ക്കരിക്കുക എന്നതാണ് ഗാന്ധിമാര്‍ഗയജ്ഞത്തിന്റെ ഉദ്ദേശ്യം. ഇതിനായി ചുമതലപ്പെടുത്തുന്ന പ്രവര്‍ത്തകര്‍ കോളനിയില്‍ താമസിച്ചാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ പി ഗോപിനാഥന്‍ നായര്‍, ഏകലവ്യാശ്രമം മഠാധിപതി അശ്വതി തിരുനാള്‍, കേരള ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, ഫാദര്‍ നിക്കോളാസ്, ഗാന്ധി സ്മാരകനിധി സെക്രട്ടറി കെ ജെ ജഗദീഷ്, ഫ്രാറ്റ് പ്രസിഡന്റ് മരുതംകുഴി സതീഷ്‌കുമാര്‍ തുടങ്ങിയവരുടെ സംഘം കോളനിയില്‍ സന്ദര്‍ശനം നടത്തി. ഇതുമായി ബന്ധപ്പെട്ട് ഗാന്ധി ബാലജനവേദി, മഹിളാവേദി, യുവജനവേദി എന്നീ സമിതികള്‍ക്ക് രൂപം നല്‍കി. ജൈവപച്ചക്കറി വിത്ത് വിതരണം, കുട്ടികള്‍ക്ക് നോട്ട്ബുക്ക് വിതരണം, ചികില്‍സാസഹായ വിതരണം എന്നിവയും പദ്ധതിയുടെ ഭാഗമായി നടന്നു.
Next Story

RELATED STORIES

Share it