ചെങ്കടലിനു കുറുകെ പാലം നിര്‍മിക്കാന്‍ സൗദി-ഈജിപ്ത് ധാരണ

കെയ്‌റോ: ചെങ്കടലിനു കുറുകെ ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മിക്കാന്‍ സൗദി അറേബ്യയും ഈജിപ്തും തമ്മില്‍ ധാരണയായി. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഈജിപ്തിലെത്തിയ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

ആഫ്രിക്കന്‍ ഭൂഖണ്ഡവും ഏഷ്യന്‍ ഭൂഖണ്ഡവും തമ്മില്‍ കൂടുതല്‍ വ്യാപാരബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതി സഹായകരമാവുമെന്ന് അദ്ദേഹം പറഞ്ഞു.
പാലത്തിന് 'കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ബ്രിഡ്ജ്' എന്നു നാമകരണം ചെയ്യുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി അറിയിച്ചു. പ്രഖ്യാപനത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ 17 നിക്ഷേപക കരാറുകളില്‍ ഒപ്പുവച്ചു.
പദ്ധതികള്‍ക്ക് 1.7 ശതകോടി ഡോളര്‍ ചെലവു വരുമെന്നാണ് കണക്കാക്കുന്നതെന്ന് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ വക്താവ് അറിയിച്ചു. സിനായില്‍ സര്‍വകലാശാല നിര്‍മിക്കുന്നതും വൈദ്യുത നിലയം സ്ഥാപിക്കുന്നതും ഇതില്‍ ഉള്‍പ്പെടും.
Next Story

RELATED STORIES

Share it