ചെക്ക് റിപബ്ലിക്കിലും ജപ്പാനിലും സിക്ക വൈറസ് സ്ഥിരീകരിച്ചു

പ്രാഗ്: ചെക്ക് റിപബ്ലിക്കില്‍ ആദ്യ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സിക്ക വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുള്ളയാള്‍ക്കാണോ ഇത് ബാധിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ബ്രസീലില്‍നിന്നു തിരിച്ചെത്തിയ ജാപ്പനീസ് ബാലനും സിക്ക വൈറസ് ബാധയുള്ളതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്‌ളോറിഡയിലെ മൂന്നു ഗര്‍ഭിണികളില്‍ വൈറസ് ബാധ കണ്ടെത്തിയതായി അധകൃതര്‍ നേരത്തേ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it