Kottayam Local

ചെക്ക് ഡാമുകള്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാവുന്നു

ഈരാറ്റുപേട്ട: കനത്ത ചൂടിനെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ വെള്ളം താഴ്ന്നതോടെ ഈരാറ്റുപേട്ട നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം രൂക്ഷമായി.
ഇതിനു പരിഹാരമായി മീനച്ചിലാറ്റില്‍ കൂടുതല്‍ ചെക്ക് ഡാമുകള്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ആറ്റില്‍ ചില സ്ഥലങ്ങളിലുള്ള അഗാധ കയങ്ങളിലും ചെക ്ഡാമുകളിലും മാത്രമാണ് ഇപ്പോള്‍ വെള്ളമുള്ളത്.
സമീപപഞ്ചായത്തായ തിടനാട്ടില്‍ പത്ത് ചെക്ക്ഡാമുകളുള്ളപ്പോള്‍ ഈരാറ്റുപേട്ട നഗരസഭയില്‍ മൂന്നുചെക്ക്ഡാമുകള്‍ മാത്രമാണുള്ളത്.
നഗരസഭയിലെ കുന്നപ്പള്ളിക്കടവ്, അരുവിത്തുറ കോളജ് കടവ്, എംഇഎസ് ജങ്ഷന്‍ കടവ് എന്നിവിടങ്ങളില്‍ ചെക്ക്ഡാമുകള്‍ നിര്‍മിക്കണമെന്ന ആവശ്യത്തിന് രണ്ട് ദശാബ്ദക്കാലത്തിന്റെ പഴക്കമുണ്ട്.
ഈ ആവശ്യത്തെ അധികൃതര്‍ അവഗണിച്ചതിന്റെ ഫലമായാണ് നഗരസഭയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതെന്നു നാട്ടുകാര്‍ പറയുന്നു.
അതുകൊണ്ട് ഈ സ്ഥലങ്ങളില്‍ ചെക്ക് ഡാമുകള്‍ നിര്‍മിക്കേണ്ടത് അനിവാര്യമാണെന്നാണു നാട്ടുകാരുടെ അഭിപ്രായം.
Next Story

RELATED STORIES

Share it