Sports

ചെകുത്താന്‍മാര്‍ക്കെതിരേ ഇന്ന് സിംഹക്കൂട്ടം

ഡല്‍ഹി: ഐപിഎല്ലിന്റെ അരങ്ങേറ്റ സീസണില്‍ തന്നെ മാസ്മരിക പ്രകടനത്തിലൂടെ തരംഗമായി മാറിയ ഗുജറാത്ത് ലയണ്‍സ് ഇന്ന് ഡല്‍ഹി ഡെയര്‍ഡെവി ള്‍സിനെ നേരിടും. ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിലാണ് മല്‍സരം.
ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ മുന്‍ സൂപ്പര്‍ താരം സുരേഷ് റെ യ്‌ന നയിക്കുന്ന ലയണ്‍സ് ഉ ജ്ജ്വല ഫോമിലാണ്. ടൂര്‍ണമെ ന്റില്‍ ഇതുവരെ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലിലും ജയിച്ച ലയണ്‍സ് ഒന്നില്‍ മാത്രമേ തോറ്റിട്ടുള്ളൂ. പോയിന്റ് പട്ടികയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം ലയണ്‍സ് ഒന്നാംസ്ഥാനം പങ്കിടുകയാണ്.
അതേസമയം, സഹീര്‍ ഖാന്റെ നായകത്വത്തിലിറങ്ങിയ ഡല്‍ഹിയും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ആദ്യ കളിയില്‍ കൊല്‍ക്കത്തയോട് ഒമ്പതു വിക്കറ്റിന്റെ ദയനീയ തോല്‍വിയേറ്റുവാങ്ങിയ ഡല്‍ഹി പിന്നീടുള്ള മൂന്നു കളികളിലും ജയിച്ച് മികച്ച തിരിച്ചുവരവാണ് നടത്തിയത്.
Next Story

RELATED STORIES

Share it