Flash News

ചൂരിയില്‍ കുത്തേറ്റ യുവാവിന്റെ ചെറുവിരല്‍ അറ്റു; വധശ്രമത്തിന് കേസ്

ചൂരിയില്‍ കുത്തേറ്റ യുവാവിന്റെ ചെറുവിരല്‍ അറ്റു; വധശ്രമത്തിന് കേസ്
X


കാസര്‍കോട്: ചൂരിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഇന്നലെ രാത്രി കുത്തേറ്റ യുവാവിന്റെ ചെറുവിരല്‍ അറ്റുപോയി. ചൂരിയിലെ അല്‍ത്താഫിനാണ് കുത്തേറ്റത്. കൈക്കും തോളിനും പരിക്കേറ്റ അല്‍ത്താഫിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അല്‍ത്താഫിന്റെ സുഹൃത്ത് മുഹമ്മദ് അക്ബര്‍ മസഊദ് സമര്‍പ്പിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വധശ്രമം, മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
ചൂരിയിലെ ചൈനീസ് ഫാസ്റ്റ്ഫുഡ് കടയില്‍ താനും അല്‍ത്താഫും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ സന്ദീപ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് അല്‍ത്താഫിന്റെ സുഹൃത്ത് മുഹമ്മദ് അക്ബര്‍ മസ്ഊദ് പറഞ്ഞു.
അല്‍ത്താഫിന്റെ നിലവിളി കേട്ട് പരിസരത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയതോടെ സന്ദീപും സംഘവും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സന്ദീപിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.

[related]
Next Story

RELATED STORIES

Share it