thrissur local

ചൂണ്ടല്‍ പാലത്തിന്റെ നിര്‍മാണം: നടപടിയായി

കേച്ചേരി: ഗതാഗതാ കുരുക്ക് കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച ചൂണ്ടല്‍-കേച്ചേരി റോഡിന് ശാപമോക്ഷമാകുന്നു. റോഡ് നിര്‍മ്മാണത്തിന് തുടക്കം കുറിച്ച് കൊണ്ട് കേച്ചേരി പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കും.
തൃശൂര്‍-കുന്നംകുളം പാതയില്‍ കേച്ചേരിയിലെ ഗതാഗത കുരുക്കിനും ചൂണ്ടല്‍ മേഖലയിലെ അപകട പരമ്പരകള്‍ക്കും ശാശ്വത പരിഹാരമെന്ന നിലയില്‍ പുങ്കുന്നം മുതല്‍ ചൂണ്ടല്‍ വരെയുള്ള പാത വീതി കൂട്ടുന്നതിനും, കേച്ചേരി ജങ്ഷന്റെ വികസനത്തിനും പത്ത് വര്‍ഷം മുന്‍പ് സംസ്ഥാന ബജറ്റില്‍ തുക അനുവദിച്ചിരുന്നു. എന്നാല്‍ ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും മഴുവഞ്ചേരി മുതല്‍ ചൂണ്ടല്‍ വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ മാത്രം നടക്കാതെ പോകുകയായിരുന്നു. കഴിഞ്ഞ ബജറ്റിലും തുക അനുവദിച്ചിരുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി ചൂണ്ടല്‍, ഐസ് പ്ലാന്റ്, കേച്ചേരി എന്നിവടങ്ങളിലെ പാലവും പുനര്‍നിര്‍മ്മിക്കാനും തുക വകയിരുത്തിയിരുന്നു. ഇതില്‍ ആദ്യം ചൂണ്ടല്‍ പാലത്തിന്റെ നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. 3 കോടി 40 ലക്ഷം രൂപയാണ്  നിര്‍മ്മാണ ചെലവ് പ്രതിക്ഷിക്കുന്നത്. സാങ്കേതിക അനുമതിയും ഭരണാനുമതിയും ലഭിച്ചു കഴിഞ്ഞതിനാല്‍ അധികം വൈകാതെ പാലം നിര്‍മ്മാണം ആരംഭിക്കും. സമയബന്ധിതമായി പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി റോഡ് നിര്‍മ്മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
കേച്ചേരിയിലെ രാഷ്ട്രീയ നേതാക്കളുടേയും കച്ചവടക്കാരുടേയും ഇടപെടല്‍മൂലം ഏറെ കാലമായി മുടങ്ങിക്കിടന്ന വികസന പദ്ധതികളാണ് യാഥാര്‍ത്ഥ്യമാകാനൊരുങ്ങുന്നത്.
Next Story

RELATED STORIES

Share it