thrissur local

ചൂണ്ടല്‍ പാടത്ത് മൃതദേഹം കത്തിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: തെളിവുകള്‍ ലഭിച്ചില്ല

കുന്നംകുളം: ചൂണ്ടല്‍പാടത്ത് കത്തിച്ച നിലയില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തി മൂന്നാം ദിനം പിന്നിട്ടിട്ടും യാതൊരു സൂചനയും ലഭിക്കാതെ പോലിസ് ഇരുട്ടില്‍ തപ്പുന്നു.
കഴിഞ്ഞ ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ചൂണ്ടല്‍പാടശേഖരത്തില്‍ കത്തിച്ച നിലയിലുള്ള ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. റൂറല്‍ പോലിസ് മേധാവി യതീഷ് ചന്ദ്ര ഉള്‍പ്പെടെ ഉന്നത പോലിസ് അധികാരികളും ഫോറന്‍സിക് വിഭാഗവും, ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കണ്ടെത്തിയ ശരീരഭാഗങ്ങള്‍ സ്ത്രീയുടെതാണോ, പുരുഷന്റെതാണോ എന്ന പ്രാഥമികമായ വിവരം പോലും പോസ്റ്റ് മോര്‍ട്ടം നടത്തിയിട്ടുണ്ടും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മറ്റൊരു സ്ഥലത്ത് വെച്ച് കത്തിച്ച മൃതദ്ദേഹം ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാനുള്ള സാധ്യത പോലിസ് തള്ളികളയുന്നില്ല.
ശരീര ഭാഗങ്ങള്‍ കണ്ടെത്തിയ ഭാഗത്തേക്ക് വാഹനങ്ങള്‍ വന്ന അടയാളങ്ങളില്ല.റോഡില്‍ നിന്ന് 150 ലേറെ മീറ്റര്‍ ദൂരത്തായാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇത്രയും ദൂരം ശരീരഭാഗങ്ങള്‍ ചുമന്ന് കൊണ്ടു പോകുകയായിരുന്നോ എന്നതുള്‍പ്പെടെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടത്തേണ്ടതുണ്ട്. ശരീരഭാഗങ്ങള്‍ കണ്ടെത്തിയ പ്രദേശത്തിന്റെ എതിര്‍ ഭാഗത്തുള്ള തോടിന് സമീപത്ത് നിന്ന് പ്രദേശവാസിയ്ക്ക് ലഭിച്ച സിം കാര്‍ഡ് പോലിസിന് കൈമാറിയിട്ടുണ്ട്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ സിമ്മിന്റെ വിശദാംശങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്.ശരീരഭാഗങ്ങള്‍ തിരിച്ചറിഞ്ഞ് അന്വേഷണം കാര്യക്ഷമമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പോലിസ്.
Next Story

RELATED STORIES

Share it