thrissur local

ചൂണ്ടലില്‍ കടകള്‍ കുത്തിത്തുറന്ന് പരക്കെ മോഷണം

കേച്ചേരി: ചൂണ്ടലില്‍ കടകള്‍ കുത്തി തുറന്ന് പരക്കെ മോഷണം. ചൂണ്ടല്‍ സെന്ററില്‍ പി കെ ഷോപ്പിങ് കോംപ്ലക്‌സിലെ സ്ഥാപനങ്ങളുടെ പൂട്ട് തകര്‍ത്താണ് മോഷണം നടന്നിട്ടുള്ളത്.
കെ ജി രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള റേഷന്‍ കട, പതഞ്ജലി ഷോപ്പ്, ശ്രീഭദ്രാ പൂജാ സ്‌റ്റോഴ്‌സ്, സാഫ്വന്‍ ടൈലറിങ്, സോമരാജ് ചിത്രാലയം, എല്‍ഐസി ഏജന്റ്‌സ് ഓഫിസ്, ഏരിയ അക്വഫ്രഷ്, ഗള്‍ഫ് ഗാലറി, എന്നീ 8 സ്ഥാപനങ്ങളിലാണ് പുട്ട് പൊളിച്ച്  മോഷണം നടന്നത്. ശനിയാഴ്ച കട പൂട്ടി പോയ ഉടമകള്‍ ചൊവ്വാഴ്ച കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്.
റേഷന്‍ കടയില്‍ സൂക്ഷിച്ചിരുന്ന 3000 ത്തോളം രൂപയും പതഞജലിയില്‍ നിന്ന് 6000 ത്തോളം രൂപയും വാച്ച് തുടങ്ങിയവയും, ശ്രീഭദ്ര പൂജാ സ്‌റ്റോഴ്‌സില്‍ നിന്ന് പൂജയ്ക്ക് ഉപയോഗിക്കുന്ന സ്വര്‍ണ താലി, ചന്ദ്രകല, ക്ഷേത്രത്തിലേക്കുള്ള വഴിപ്പാട് പെട്ടിയില്‍ സൂക്ഷിച്ചിരുന്ന പണവുമാണ് നഷ്ടപ്പെട്ടത്. മറ്റു സ്ഥാപനങ്ങളുടെ പൂട്ട് തകര്‍ത്ത് അകത്ത് കടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഈ കെട്ടിടത്തില്‍  കൂനംമൂച്ചി സഹകരണ ബാങ്കിന്റെ ശാഖ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടെ മോഷണം നടന്നിട്ടില്ല. ഈ കെട്ടിടത്തിലെ സ്ഥാപനങ്ങളില്‍ മോഷണം നടക്കുന്നത് പതിവായിരിക്കുകയാണ്. ഉല്‍സവ  അവധി ദിവസങ്ങളിലാണ് മോഷണങ്ങള്‍ ഏറെയും നടന്നിട്ടുള്ളത്. മോഷണം സ്ഥിരമായതോടെ കച്ചവടക്കാര്‍ ആശങ്കയിലാണ്. കുന്നംകുളം പോലിസ്  അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it