ചൂട്: ഗുജറാത്തില്‍ മുന്‍കരുതല്‍ നിര്‍ദേശം

അഹമ്മദാബാദ്:ഗുജറാത്തില്‍ കൊടുംചൂടില്‍ സൂര്യാഘാതത്തെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. സൂര്യാഘാതം അനുഭവപ്പെട്ടാല്‍ അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ എല്ലാ ജില്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍ അറിയിച്ചു. 43 ഡിഗ്രിയാണ് ഗുജറാത്തില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ചൂട്. സൂര്യതാപത്തെ പ്രതിരോധിക്കാന്‍ കുടകളും തൊപ്പികളും ഉപയോഗിക്കാനും ഇളം കളറുകളിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും ധാരാളം വെള്ളം കുടിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലുവരെ തൊഴിലാളികള്‍ ജോലികളില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും നിര്‍ദേശമുണ്ട്.
Next Story

RELATED STORIES

Share it