Second edit

ചൂടുകൂടിയ ക്രിസ്മസ്

അമേരിക്കയില്‍ പലയിടത്തും ഇപ്രാവശ്യം മഞ്ഞുപുതച്ച ക്രിസ്മസ് ആയിരുന്നില്ല. അതിനുപകരം അവര്‍ക്കു ലഭിച്ചത് ചെറുചൂടുള്ള വസന്തമായിരുന്നു. യൂറോപ്പിലും അതായിരുന്നു സ്ഥിതി. ദക്ഷിണ അമേരിക്കയില്‍ അതിവൃഷ്ടിയായിരുന്നു പ്രശ്‌നം. പരാഗ്വയില്‍ ഒരുലക്ഷത്തിലധികംപേര്‍ വീടൊഴിയാന്‍ നിര്‍ബന്ധിതരായി. ഇന്ത്യയില്‍ ചെന്നൈ നഗരം വെള്ളത്തിലായി. ഇംഗ്ലണ്ടിന്റെ തെക്കുഭാഗങ്ങളിലും കനത്ത മഴയാണുണ്ടായത്. ഇക്കഴിഞ്ഞ വര്‍ഷം അസാധാരണമായി പലപ്രാവശ്യം മഴപെയ്തതിന്റെ ബുദ്ധിമുട്ടനുഭവിക്കുകയാണ് ഇംഗ്ലീഷുകാര്‍.
വായുമര്‍ദ്ദം പെട്ടെന്നു കുറയുന്നതുകൊണ്ടുള്ള കാലാവസ്ഥാ വ്യതിയാനത്തിന് എന്താണു കാരണമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്ക് ഇനിയും വിശദീകരിക്കാന്‍ പറ്റിയിട്ടില്ല. ഉത്തരാര്‍ധഗോളത്തില്‍ മഴ കൂടിയതിന് അതു കാരണമാവുന്നുണ്ട് എന്നു മാത്രം അവര്‍ പറയുന്നു.
പസഫിക് സമുദ്രത്തിനു മേലുള്ള കൊടുങ്കാറ്റാണ്- എല്‍നീനോ എന്നാണ് അതിനു പേര്- എല്ലാ കുഴപ്പവുമുണ്ടാക്കുന്നതെന്ന് ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണാര്‍ധഗോളത്തില്‍ മഴ കൂടാന്‍ അതു സഹായിക്കുന്നു. എന്നാല്‍, അതുകൊണ്ടുമാത്രമായില്ല. ഉത്തരധ്രുവത്തില്‍ തണുത്ത വായുവിനെ കുടുക്കിയിടുന്ന ഒരു പ്രതിഭാസം മഴയും കൊടുങ്കാറ്റുമുണ്ടാക്കിയതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നു ചില ഗവേഷകര്‍ പറയുന്നു. ആഗോള താപനംമൂലം കിഴക്കന്‍ പസഫിക്കും അറ്റ്‌ലാന്റിക്കും കൂടുതല്‍ ചൂടുപിടിച്ചു. എല്ലാംകൂടിയായപ്പോള്‍ മനുഷ്യര്‍ക്ക് പുറത്തിറങ്ങാന്‍ വയ്യാതായി.
Next Story

RELATED STORIES

Share it