kozhikode local

ചുവപ്പില്‍ കുളിച്ച് കൊടുവള്ളി

കൊടുവള്ളി: മുസ്‌ലിം ലീഗിന്റെ കോട്ടയായ കൊടുവള്ളിയില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ കാരാട്ട് റസാഖിന് ജയം. ലീഗിന്റെ എം എ റസാഖിനെ 573 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. ലീഗ് വിട്ട് എല്‍ഡിഎഫില്‍ നിന്നും വിജയിച്ച് എംഎല്‍എ ആവുന്ന കൊടുവള്ളിയിലെ രണ്ടാമത്തെ ആളാണ് കാരാട്ട് റസാഖ്. 2001ല്‍ കൊടുവള്ളിക്കാരായ ആളുകള്‍ക്ക് സീറ്റ് നല്‍കാതെ വയനാട്ടിലെ സി മമ്മൂട്ടിക്ക് സീറ്റ് നല്‍കിയതാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ കാരണം.
തുടര്‍ന്ന് ലീഗില്‍ നിന്നും പുറത്ത് പോയ പി ടി എ റഹീം 2006ല്‍ എല്‍ഡിഎഫ് സ്വാതന്ത്രനായി മത്സരിച്ച് 7506 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ കെ മുരളീധരനെ പരാജയപ്പെടുത്തി. പിന്നീട് 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വി എം ഉമ്മര്‍ 16000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിലെ എം മെഹബൂബിനെ പരാജയപ്പെടുത്തി മണ്ഡലം തിരിച്ച് പിടിച്ചു. ഈ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എ വി എം ഉമ്മറിന് കൊടുവള്ളി സീറ്റ് നല്‍കണമെന്നായിരുന്നു ലീഗ് മണ്ഡലം കമ്മറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ അപ്രതീക്ഷിത നീക്കത്തില്‍ എം എ റസാഖ് സ്ഥാനാര്‍ഥിയായി വരികയായിരുന്നു.
അതോടെയാണ് ലീഗിന്റെ മണ്ഡലം ജനറല്‍ സെക്രട്ടറിയായ കാരാട്ട് റസാഖ് ലീഗില്‍ നിന്നും രാജിവെച്ച് ഇടത് സ്വതന്ത്രനായി മത്സരിക്കാനിറങ്ങിയത്. തിരഞ്ഞെടുപ്പ് ഫലം കൊടുവള്ളിയിലെ പ്രാദേശിക രാഷട്രീയത്തില്‍ വിള്ളലുകള്‍ക്ക് വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ലീഗ് പ്രാദേശിക പ്രവര്‍ത്തകരിലും നേതാക്കളിലും പുനര്‍വിചിന്തനത്തിന് ഇടയാക്കിയേക്കും.
പുതിയ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 22000 വോട്ടിന്റെ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ കാരാട്ട് റസാഖ് നേടിയ അട്ടിമറി ജയം മണ്ഡലത്തിലെ ലീഗിലെ അടി ഒഴുക്കുകളാണ് സൂചിപ്പിക്കുന്നത്. കാരാട്ട് റസാഖ് പാര്‍ട്ടി വിട്ടപ്പോള്‍ പ്രവര്‍ത്തകരോട് ലീഗ് വിട്ട് പോരേണ്ടതില്ലെന്നും വോട്ട് മാത്രം ചെയ്ത മതി എന്നും പറഞ്ഞിരുന്നു.
ഇത് തിരഞ്ഞെടുപ്പ് രംഗത്ത് യുഡിഎഫിനെ കുഴക്കിരുന്നു. ഇതിന്റെ അനന്തരഫലമാണ് തെരഞ്ഞെടുപ്പ് ഫലത്തോടെ പ്രകടമായത്. ഫലം കൊടുവള്ളി മുനിസിപ്പല്‍ ഭരണത്തേയും ബാധിക്കുമെന്ന സൂചനയുണ്ട്. കേവലം രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് ഭരിക്കുന്നത്. ഭരണ സമിതിയിലെ 14 ലീഗ് മെമ്പര്‍മാരില്‍ ആറോളം മെമ്പര്‍മാര്‍ കാരാട്ട്
Next Story

RELATED STORIES

Share it